കൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് തയാറാക്കിയ പുതിയ അലൈൻമെൻറിനെതിരെ വ്യാപകപ്രതിഷേധം. പുതിയ അലൈൻമെൻറ് പ്രകാരം സ്ഥലം ഏറ്റെടുത്താൽ ദേശീയപാതയിൽ വളവ് കൂടുമെന്നാണ് പ്രധാനപരാതി. വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് തങ്ങൾ എതിരല്ലെന്നും ഒരു ഭാഗത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. മേവറം മുതൽ ഉമയനല്ലൂർ വരെ റോഡിെൻറ വടക്കുഭാഗത്തുള്ളവരാണിപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. റോഡിെൻറ മധ്യഭാഗത്തുനിന്ന് തുല്യമായി സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. ഇപ്പോഴത്തെ അലൈൻമെൻറ് പ്രകാരം സ്ഥലം ഏറ്റെടുത്ത് റോഡ് നിർമിച്ചാൽ റോഡിെൻറ വളവ് വർധിക്കുകയേയുള്ളൂവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അധികാരകേന്ദ്രങ്ങളിൽ ചിലർക്കുള്ള സ്വാധീനം ഉപയോഗിച്ചാണ് സ്ഥലമേറ്റെടുപ്പ് ഒരുവശത്തേക്ക് മാത്രമാക്കിയതെന്നും ഇവർ ആരോപിക്കുന്നു. ഉമയനല്ലൂർ വാഴപ്പള്ളിയിൽ 130 വർഷം മുമ്പ് സ്ഥാപിച്ച വാഴപ്പള്ളി എൽ.പി സ്കൂൾ, ഖാദിസിയ്യാ മസ്ജിദ്, ഉമയനല്ലൂർ സർവിസ് സഹകരണ ബാങ്ക്, കടമ്പാട്ട് ക്ഷേത്രം, രിഫാഇ മസ്ജിദ് എന്നിവ പൂർണമായും ഇല്ലാതാകുന്ന തരത്തിലാണ് പുതിയ അലൈൻമെെൻറന്ന് പരാതിയുണ്ട്. റോഡിെൻറ വളവുകൾ നിവർത്തി നേരേയാക്കുന്ന തരത്തിലായിരിക്കും സ്ഥലം ഏറ്റെടുക്കുക എന്നാണ് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥലമേറ്റെടുപ്പിനായുള്ള രൂപരേഖപ്രകാരം വലിയ വളവുണ്ടാകാനാണ് സാധ്യതയെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലമെടുപ്പിന് നേരത്തേയിട്ട കല്ലുകൾ ഇപ്പോഴും കിടപ്പുണ്ട്. ദേശീയപാത വികസനത്തിന് നാല് പതിറ്റാണ്ട് മുമ്പ് സ്ഥലം ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കാണ് ഇത്തവണയും കൂടുതൽ സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മേവറം മുതൽ ഉമയനല്ലൂർ വരെ റോഡിെൻറ വടക്കുഭാഗത്താണ് വലിയകെട്ടിടങ്ങളും ആരാധനാലയങ്ങളും സ്കൂളും നിലവിലുള്ളത്. ഈ ഭാഗത്തുള്ളവർ പുതിയ അലൈൻമെൻറിനെതിരെ കലക്ടർക്കും നാഷനൽ ഹൈവേ എൽ.എ വിഭാഗം ഡെപ്യൂട്ടി കലക്ടർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.