കേരള ജനത മാറ്റത്തിന്​ ആഗ്രഹിക്കുന്നു ^ഒ. രാജ​േഗാപാൽ

കേരള ജനത മാറ്റത്തിന് ആഗ്രഹിക്കുന്നു -ഒ. രാജേഗാപാൽ കൊല്ലം: ചുരുങ്ങിയ കാലംകൊണ്ട് ഇടതുഭരണത്തെ മടുത്ത കേരളജനത മാറ്റത്തിനായി ആഗ്രഹിക്കുെന്നന്ന് ഒ. രാജഗോപാല്‍ എം.എൽ.എ. യുവമോര്‍ച്ച ജില്ല പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 60 വര്‍ഷമായി ഇടതും വലതും കേരളം ഭരിക്കുന്നു. 30 വര്‍ഷം വീതം അവര്‍ക്ക് കൊടുത്ത ജനങ്ങള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള അവസരം ബി.ജെ.പിക്ക് കൊടുത്താലെന്തെന്ന് ആലോചിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ബി.ജെ.പി പ്രവര്‍ത്തകര്‍ അതിന് പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ടി.വി. സനില്‍ അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്, സെക്രട്ടറി ജി. ഗോപകുമാര്‍, ആര്‍.എസ്. പ്രശാന്ത്, ആര്‍.എസ്. സമ്പത്ത്, രാജ്‌മോഹന്‍ വാളത്തുംഗല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.