എ.ബി.വി.പി പ്രവർത്തക​െ​ര ആക്രമിച്ച സംഭവം: രണ്ട്​ എസ്​.എഫ്​.​െഎ പ്രവർത്തകർ അറസ്​റ്റിൽ

കൊല്ലം: എ.ബി.വി.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ശ്രീജു, നസ്‌മൽ എന്നിവരെ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞയാഴ്ച കൊല്ലം േലാ കോളേജിലെ എ.ബി.വി.പി യൂനിറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐ--എ.ബി.വി.പി സംഘർഷമുണ്ടായത്. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഈസ്റ്റ് എസ്.ഐ എം.കെ. പ്രശാന്ത്കുമാറിനും പരിക്കേറ്റിരുന്നു. കോളജിലെ സംഘർഷം സംബന്ധിച്ച് പരാതി നൽകാൻ ഈസ്റ്റ് സ്റ്റേഷനിലെത്തിയപ്പോഴാണ് എ.ബി.വി.പി പ്രവർത്തകരെ എസ്.എഫ്.െഎക്കാർ മർദിച്ചത്. ഞായറാഴ്ച പ്രവർത്തകർ അറസ്റ്റിലായതറിഞ്ഞ് എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ വലിയസംഘം വീണ്ടും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ സംഘടിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ച ശേഷമാണ് അറസ്റ്റിലായ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. രണ്ട് പേരെയും റിമാൻഡ് ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.