വീട്ടിൽ ആക്രമണം നടത്തി കവർച്ച: ഒന്നാംപ്രതി പിടിയിൽ

ചവറ: വീട്ടിൽ കയറി ആക്രമണം നടത്തിയശേഷം കവർച്ച നടത്തിയ കേസിൽ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. തേവലക്കര കോയിവിള ബിനു ഭവനത്തിൽ അലിൻ ആൻഡ്രൂസ് എന്ന കുട്ടപ്പായി(29)യാണ് പിടിയിലായത്. കേസിൽ ഇപ്പോൾ മൂന്നുപേർ പിടിയിലായി. തേവലക്കര കോയിവിള സ്വദേശികളായ ചാങ്കൂരയ്യത്ത് വീട്ടിൽ ബിജു ആൻറണി (46), പടിയ്ക്കൽ വീട്ടിൽ രഞ്ജിത്ത് രവീന്ദ്രൻ (37) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സംഭവത്തിലുൾപ്പെട്ട മറ്റ് രണ്ട് പേർ ഒളിവിലാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30നാണ് തേവലക്കര കോയിവിള പാവുമ്പ നടയിൽ കിഴക്കതിൽ ബഞ്ചമിൻ (46), സുഹൃത്ത് കരുവ കിഴക്കതിൽ ബിനു റോബർട്ട് (35) എന്നിവർക്ക് സംഘത്തി​െൻറ ആക്രമണത്തിൽ പരിക്കേറ്റത്. കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായിയെത്തിയ സംഘം ബിനുവിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘം ബിനുവിനെ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് സുഹൃത്തായ ബഞ്ചമി​െൻറ വീട്ടിൽ ഉണ്ടെന്നറിഞ്ഞത്. തുടർന്ന് ബഞ്ചമി​െൻറ വീട്ടിലെത്തിയ സംഘം ബെഞ്ചമിനെയും ബിനുവിനെയും അടിച്ച് വീഴ്ത്തുകയായിരുന്നു. ബിനുവി​െൻറ കഴുത്തിൽ കിടന്നിരുന്ന നാലരപ്പവ​െൻറ സ്വർണമാലയും സംഘം കവർന്നു. അറസ്റ്റിലായവരിൽനിന്നും സ്വർണമാല പൊലീസ് കണ്ടെടുത്തു. കുട്ടപ്പായി എന്നുവിളിക്കുന്ന അനിൽ ആൻഡ്രൂസി​െൻറ നേതൃത്വത്തിലായിരുന്നു അക്രമണമെന്ന് െപാലീസ് പറഞ്ഞു. തെക്കുംഭാഗം എസ്.ഐ രാജീവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.