എം. സുകുമാര​െൻറ കുടുംബാംഗങ്ങളെ മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരന്‍ എം. സുകുമാര​െൻറ കുടുംബാംഗങ്ങളെ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ സന്ദർശിച്ചു. പ്രശാന്ത് നഗറിലെ വസതിയിലെത്തിയാണ് ഭാര്യയെയും മകളെയും മന്ത്രി അനുശോചനം അറിയിച്ചത്. മരണാനന്തര െചലവുകള്‍ക്കായി സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നതായും ആശുപത്രി െചലവ് ബാക്കിയുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാക്കാമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു. സാഹിത്യ അക്കാദമിയും ഒരു ലക്ഷം രൂപ അനുവദിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് പ്രത്യേക പരിഗണനയോടെ 3000 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.