ജൈവഗ്രാമം അവാർഡ് നന്ദിയോട് പഞ്ചായത്തിന്

പാലോട്: സംസ്ഥാന സർക്കാറി​െൻറ 2017-18ലെ . കൃഷിവകുപ്പ് ജൈവകൃഷി ഊർജിതമാക്കുന്നതി​െൻറ ഭാഗമായി ഏർപ്പെടുത്തിയ അവാർഡ് തുടർച്ചയായി മൂന്നാംവർഷമാണ് പഞ്ചായത്ത് സ്വന്തമാക്കുന്നത്. 2015ൽ വീട്ടമ്മമാരൊരുക്കിയ ജൈവചന്തയിലൂടെയാണ് ജൈവഗ്രാമത്തിന് തുടക്കമിട്ടത്. എല്ലാ ആഴ്ചയിലും ബുധനാഴ്ചയായിരുന്നു ചന്ത. പുരയിടവളപ്പിൽ വിളഞ്ഞ താളും തകരയും കറിവേപ്പിലയും ചുണ്ടയ്ക്കയും മധുരച്ചീരയുമൊക്കെയായി വീട്ടമ്മമാരെത്തിയപ്പോൾ ജൈവ ഫചന്തയുടെ പെരുമ ഗ്രാമംകടന്ന് നഗരത്തിലുമെത്തിയിരുന്നു. ടെക്നോപാർക്ക് ജീവനക്കാരും നഗരവാസികളുമെല്ലാം മായമില്ലാത്ത നാടൻ പച്ചക്കറികൾ തേടി നന്ദിയോട് എത്താറുണ്ടായിരുന്നു. ഇതോടെ ജൈവ ചന്തയ്ക്കും ജൈവ ഉൽപന്നങ്ങൾക്കും കിട്ടുന്ന സ്വീകാര്യത കണ്ടറിഞ്ഞ് കൂടുതൽ പേർ ജൈവ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ജൈവകൃഷിയുടെ പ്രചാരണാർഥം പഞ്ചായത്തി​െൻറ 18 വാർഡുകളിലും ജൈവ ക്ലബുകൾ രൂപവത്കരിച്ച് പരിശീലനങ്ങളും നടത്തിയിരുന്നു. ഇതിലൂടെ കൃഷിഭവൻ കേന്ദ്രീകരിച്ച് നടപ്പാക്കിയ വിവിധ കാർഷിക പ്രവർത്തനങ്ങളും കൃഷിയറിവും വീട്ടമ്മമാർ പഠിക്കാൻ സഹായകമായി. നന്ദിയോട് കൃഷിഭവൻ പ്രചരിപ്പിച്ച അമ്മക്കൂട്ട് ജൈവ ഭക്ഷണം നഗരത്തിലെ പല പ്രമുഖവേദികളിലും നിയമസഭയിലുമെല്ലാം ജൈവ മാധുര്യം സമ്മാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.