ബസ് പിന്നോട്ടെടുക്കുന്നതിനിടെ ടയർ കാലിൽ ക‍യറി പരിക്കേറ്റു

കടയ്ക്കൽ: ബസ് പിന്നോട്ടെടുക്കുന്നതിനിടെ ടയർ കയറി ഗൃഹനാഥ​െൻറ കാലിന് ഗുരുതരപരിക്ക്. മതിര തെറ്റിമുക്ക് സ്വദേശി ഹുസൈനാ(56)ണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എേട്ടാടെ കടയ്ക്കൽ ബസ്സ്റ്റാൻഡിലായിരുന്നു അപകടം. സ്വകാര്യബസ് പിന്നോട്ടെടുക്കുന്നതിനിടെ ടയറുകൾ ഇദ്ദേഹത്തി​െൻറ വലതുകാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാൽപാദവും വിരലുകളും ഒടിഞ്ഞു നുറുങ്ങി. ഹുസൈനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ റീഇംബേഴ്സ്മ​െൻറ് കടയ്ക്കൽ: ഇ.എസ്.ഐ ഡിസ്പെൻസറി പരിധിയിലുള്ള പരിരക്ഷിത വ്യക്തികളുടെ 2017 ജൂലൈ മുതൽ ഫെബ്രുവരി വരെയുള്ള മെഡിക്കൽ റീഇംബേഴ്സ്മ​െൻറ് തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട് തുക ഉറപ്പ് വരുത്തണമെന്ന് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.