റഹ്​മ വെൽ​െഫയർ ഫോറം വാർഷിക പൊതുയോഗം

ഓച്ചിറ: ക്ലാപ്പന മുസ്ലിം ജമാഅത്തിലെ കാരുണ്യസമിതിയായ റഹ്മയുടെ വാർഷിക പൊതുയോഗം നടത്തി. ചെയർമാൻ എം. ഇസ്മയിൽകുഞ്ഞ് അധ്യക്ഷതവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് സി.എം. ഇക്ബാൽ, സെക്രട്ടറി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. ഇസ്മയിൽ കുഞ്ഞ് (ചെയ.), അബ്ദുൽ റഹ്മാൻ കുഞ്ഞ് (കൺ.), അബ്ദുൽ സലാം (ട്രഷ.), നിസാർ, ഷംസുദ്ദീൻ (വൈ. ചെയ.), കെ.എം. അബ്ദുൽ ഖാദർ, ഹസൻകുഞ്ഞ്, നസിം (ജോ. കൺ.), പ്രവാസി കോഒാഡിനേറ്റർ അബ്ദുൽ വാഹിദ് ഉൾെപ്പടെ മുപ്പത് അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞടുത്തു. പ്രദേശവാസികൾക്ക് വെള്ളം നൽകിയില്ലെങ്കിൽ കണ്ണനല്ലൂർ പ്ലാൻറ് പ്രവർത്തനം തടയുമെന്ന് പൗരസമിതി കണ്ണനല്ലൂർ: യുവാക്കൾ കായികപരിശീലനം നടത്തിയിരുന്ന 50 സ​െൻറ് സ്ഥലത്ത് 16 കോടി ചെലവിട്ട് നിർമിച്ച വാട്ടർ അതോറിറ്റിയുടെ കണ്ണനല്ലൂർ വാട്ടർ ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ ഉദ്ഘാടനം വൈകുന്നു. എന്നാൽ, പ്ലാൻറിൽനിന്ന് പേരയത്തും മുഖത്തലയിലുമുള്ള ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്തുവരുന്നതായറിയുന്നു. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന കണ്ണനല്ലൂരിലെ ജലക്ഷാമം പദ്ധതി വന്നാൽ പരിഹരിക്കുമെന്ന് കണക്കുകൂട്ടിയ തദ്ദേശവാസികളെ കബളിപ്പിക്കാനാണ് സർക്കാറി​െൻറയും വാട്ടർ അതോറിറ്റിയുടെയും ലക്ഷ്യമെന്ന് ആശങ്ക. പ്ലാൻറ് പ്രവർത്തിക്കുന്ന പ്രദേശത്ത് വെള്ളം വിതരണം ചെയ്യുന്നതിനുള്ള പൈപ്പിടുന്നതിന് ഇനിയും നടപടിയായിട്ടില്ല. തൃക്കോവിൽവട്ടം പഞ്ചായത്ത് മുഴുവനും നെടുമ്പന പഞ്ചായത്തിൽ ഭാഗികമായും വെള്ളം എത്തിക്കാനാണ് 16 കോടി ചെലവിട്ട് നാലുവർഷമായി പണിനടക്കുന്നത്. ഈ കാലയളവിൽ ജലവിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ സമയമുണ്ടായിരുന്നു. അതിന് ഉദ്യോഗസ്ഥർ തയാറായില്ല. പ്ലാൻറ് പ്രവർത്തിക്കുന്ന കണ്ണനല്ലൂർ പ്രദേശത്ത് ജലവിതരണം നടത്താതെ വിദൂരപ്രദേശങ്ങളിൽ വെള്ളമെത്തിച്ച് കൈകഴുകാനാണ് അധികാരികളുടെ ശ്രമമെങ്കിൽ ജനങ്ങൾ ഒന്നടങ്കം കലവും കുടവുമായി പ്ലാൻറ് ഉപരോധിക്കാൻ നിർബന്ധിതരാകുമെന്ന് കണ്ണനല്ലൂർ പൗരസമിതി പ്രസിഡൻറ് എ. അബൂബക്കർകുഞ്ഞ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.