മയ്യനാട് റെയിൽവേ മേൽപ്പാലം: എം.എൽ.എയുടെ പ്രസ്​താവന അടിസ്ഥാനരഹിതമെന്ന്​

ഇരവിപുരം: മയ്യനാട് െറയിൽവേ മേൽപ്പാലത്തിന് കേന്ദ്രാനുമതി ലഭിച്ചെന്ന ഇരവിപുരം എം.എൽ.എ നൗഷാദി​െൻറ പ്രസ്താവന അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് യു.ഡി.എഫ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ബേബിസൺ, കൺവീനർ സജി ഡി. ആനന്ദ് എന്നിവർ പറഞ്ഞു. കൊല്ലത്തെ റെയിൽവേ വികസനത്തിനായി എൻ.കെ. േപ്രമചന്ദ്രൻ എം.പി നടത്തുന്ന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നതിന് കാണിച്ച അമിതാവേശത്തി​െൻറ ഭാഗമായി ലഭിക്കാത്ത ഉത്തരവ് ലഭിച്ചെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേട്ടം സ്വന്തമാക്കാനുള്ള തത്രപ്പാടാണ് എം.എൽ.എ നടത്തിയ പ്രസ്താവന. 2018-2019 ധനകാര്യവർഷത്തെ വർക് ഷെഡ്യൂളിൽ റെയിൽവേ മയ്യനാട് മേൽപ്പാലം ഉൾപ്പെടുത്തിയിട്ടില്ല. വസ്തുത ഇതായിരിക്കെ ത​െൻറയും മന്ത്രി ജി. സുധാകര​െൻറയും ഇടപെടലിനെതുടർന്നാണ് മയ്യനാട് മേൽപ്പാലത്തിന് കേന്ദ്രാനുമതി ലഭിച്ചതെന്ന് പ്രസ്താവന നടത്തി എം.എൽ.എ സ്വയം അപഹാസ്യനാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.