ചവറ: മണ്ഡലത്തിെൻറ പല കോണുകളിലായി പ്രവർത്തിക്കുന്ന കോടതികൾക്ക് ശങ്കരമംഗലത്ത് പ്രവർത്തിക്കാൻ സൗകര്യം ഒരുങ്ങുന്നു. കോടതി പ്രവർത്തനത്തിന് കെട്ടിടങ്ങൾ അനിയോജ്യമാണോ എന്നറിയാൻ ഹൈകോടതി ജഡ്ജി സി.ടി. രവികുമാർ സ്ഥലം സന്ദർശിച്ചു. ശങ്കരമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ പണി പൂർത്തിയായതോടെ ചവറ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ ഓഫിസുകൾ മാറുന്നതോടെ ഒഴിവ് വരുന്ന കെട്ടിടങ്ങളിലേക്കാണ് കോടതികൾ മാറ്റുന്നത്. ചവറയിലെ കോടതികളായ കുടുംബകോടതി, മജിസ്ട്രേറ്റ് കോടതി, ഗ്രാമന്യായാലയ എന്നിവ നിലവിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബ്ലോക്ക് ഓഫിസിൽ ഒഴിവുവരുന്ന കെട്ടിടങ്ങളിൽ കോടതികൾ എത്തുന്നതോടെ ചവറയിലെ നിയമകേന്ദ്രങ്ങൾ ഒരു കുടക്കീഴിലാകും. മിനി സിവിൽസ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ കോടതികൾ എത്രയും വേഗം മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ല ജഡ്ജി ജയകുമാർ, ചവറ കുടുംബകോടതി ജഡ്ജി എൻ.എസ്. ബിന്ദുകുമാരി എന്നിവർക്കൊപ്പം എത്തിയ ഹൈകോടതി ജഡ്ജി സി.ടി. രവികുമാർ പറഞ്ഞു. എൻ. വിജയൻപിള്ള എം.എൽ.എ, ബാർ അസോസിയേഷൻ പ്രസിഡൻറ് ഷാജി എസ്. പള്ളിപ്പാടൻ, സെക്രട്ടറി സി. സജീന്ദ്രകുമാർ, സച്ചുലാൽ, രാഹുൽ പഞ്ചവൻ, ബിന്ദുതമ്പാൻ, മിലിശ്രീ സുഗതൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.