കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്​റ്റാൻഡ് പരിസരത്ത് മാലിന്യക്കൂമ്പാരം

--കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ബസ്സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൊട്ടാരക്കര നഗരത്തിൽ മാലിന്യം നീക്കം ചെയ്യാൻ നിലവിൽ ഒരു സംവിധാനവുമില്ല. നഗരത്തിലെ ഒട്ടുമിക്ക മാലിന്യവും കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്താണ് തള്ളുന്നത്. മഴക്കാലത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടാറുണ്ട്. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും മാലിന്യ നിർമാർജനത്തിന് ഒരു നടപടിയും അധികൃതർ കൈകൊണ്ടിട്ടില്ല. മലമേലിൽ കുടിവെള്ളക്ഷാമം രൂക്ഷം അഞ്ചൽ: ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നും ടൂറിസം പദ്ധതി പ്രദേശവുമായ മലമേലിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഉയരം കൂടിയ പ്രദേശമായതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയോ മറ്റ് കുടിവെള്ള പദ്ധതികളോ പ്രദേശത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ല. പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള മലമേൽ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാൻ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒരു വാട്ടർ ടാങ്ക് സ്ഥാപിച്ചതല്ലാതെ അതിൽ വെള്ളം സംഭരിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ജലക്ഷാമം രൂക്ഷമാകുന്നതോടെ വൻ വില കൊടുത്താണ് പ്രദേശവാസികൾ ജലം വാങ്ങിയിരുന്നത്. ഈ വർഷവും അതുതന്നെയാണ് അവസ്ഥയെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ബൈക്ക് മോഷണം പോയി കൊട്ടാരക്കര: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബുള്ളറ്റ് മോഷണം പോയതായി പരാതി. കോട്ടാത്തല വിനോദ് മന്ദിരത്തിൽ വിനോദി​െൻറ ഉടമസ്ഥതയിലുള്ള െക.എൽ --24- എഫ് 206 നമ്പർ ബുള്ളറ്റാണ് വെള്ളിയാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്. വീട്ടിൽ വാഹനം കയറാത്തതിനാൽ അയൽപക്കത്തെ വീട്ടിലെ കാർ പോർച്ചിലാണ് ബുള്ളറ്റ് സൂക്ഷിച്ചിരുന്നത്. കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സ്കൂൾ വാർഷികം പത്തനാപുരം: കമുകുംചേരി ഗവ. യു.പി സ്കൂൾ 63ാമത് വാർഷികവും അധ്യാപക വിദ്യാർഥി രക്ഷാകർതൃസമ്മേളനവും നടന്നു. പി.ടി.എ പ്രസിഡൻറ് രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനിതാ രാജേഷ് മുഖ്യാതിഥിയായി. വാർഡ് അംഗം കൃഷ്ണകുമാരി സമ്മാനദാനം നടത്തി. കെ. തങ്കപ്പൻ പിള്ള, ജയചന്ദ്രൻ, ആർ. രാജേഷ്, ദീപാ കുമാരി, അംബികാ കുമാരി, ഷൈലിജോൺ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. ഉല്ലാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.