അലങ്കാര പ്രാവ്​ മോഷണം: പ്രതി അറസ്​റ്റിൽ

തിരുവനന്തപുരം: ഒരുലക്ഷത്തിലധികം വിലവരുന്ന 50ഒാളം അലങ്കാര പ്രാവുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. മലയിൻകീഴ് മണപ്പുറം റോഡ് സ്വദേശി ഷാരൂഖ്ഖാൻ (20) ആണ് പിടിയിലായത്. മേലാറന്നൂർ സ്വദേശി വിഷ്ണുകുമാറി​െൻറ വീട്ടിലെ ടെറസിൽ കൂടുകളിൽ വളർത്തിയിരുന്ന പ്രാവുകളെയാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച പ്രാവുകളിൽ കുറച്ച് പ്രതിയും കൂട്ടാളികളും പേയാട് ഭാഗത്തെ വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിൽ വിൽക്കുകയും, ചിലത് ചത്ത് പോവുകയും ചെയ്തിരുന്നു. വിൽപനക്കിടെ ഒരു കടയിലെ സി.സി.ടി.വിയിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പ്രതി ഒളിവിൽപോവുകയായിരുന്നു. കരമന പൊലീസ് സ്റ്റേഷൻ എസ്.ഐ ആർ.എസ്. ശ്രീകാന്ത്, എസ്.സി.പി.ഒ ജുനൈദ്, സി.പി.ഒമാരായ വിലാസനൻ, സുഗേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.