സജീവന്​ കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി

കാട്ടാക്കട: മണ്ണിടിഞ്ഞുവീണ് മരിച്ച കാട്ടാക്കട പുതുവയ്‌ക്കൽ സ്വദേശി സജീവ(34)​െൻറ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച വൈകീട്ടോടെ സജീവ​െൻറ മൃതദേഹം പുതുവയ്‌ക്കലിലെ വീട്ടിലെത്തിക്കുമ്പോൾ ജനപ്രതിനിധികളും നാട്ടുകാരുമായി നൂറുകണക്കിന് പേരാണ് എത്തിയത്. എന്താവശ്യത്തിന് വിളിച്ചാലും ഓടിയെത്തുകയും എന്ത് ജോലിയും ചെയ്യാൻ സന്നദ്ധനുമായിരുന്നു സജീവനെന്ന് നാട്ടുകാർ ഓർക്കുന്നു. അച്ഛനും അമ്മയും ഉൾപ്പെടുന്ന ആറംഗ കുടുംബത്തി​െൻറ ഏക ആശ്രയമാണ് അപകടത്തിൽ നഷ്ടമായത്. ഒപ്പം അഞ്ചും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനെയും. അച്ഛൻ തങ്കപ്പനും ഹൃദ്രോഗിയായ അമ്മ ജസീന്തയും ഈ കുടുംബത്തിനുമൊപ്പമാണ് താമസം. പഞ്ചായത്തിൽനിന്ന് നൽകിയ കൊച്ചുവീടാണ് ആകെയുള്ള സമ്പാദ്യം. കുറച്ചുനാൾ ഗൾഫിൽ ജോലിനോക്കിയെങ്കിലും ശമ്പളം കുറവായതിനാൽ നാട്ടിലേക്ക് മടങ്ങി. കെട്ടിടം പണിക്കാരനായിരുന്നെങ്കിലും കൂലിപ്പണിക്കും പോകും. സജീവനുൾപ്പെടെ മൂന്ന് തൊഴിലാളികളാണ് ശനിയാഴ്ച ഹോട്ടൽ വിസ്മയയുടെ പിന്നിൽ മലിനജലം സംഭരിക്കാൻ ജെ.സി.ബി ഉപയോഗിച്ചെടുത്ത കുഴിയിൽനിന്ന് മണ്ണ് നീക്കാനുള്ള ജോലിചെയ്തിരുന്നത്. ജോലി നടക്കുന്നതിനിടെ സജീവൻനിന്ന ഭാഗത്തുള്ള ടൈൽ പാകിയിരുന്ന കര ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിയുമ്പോൾ കുഴിയിലുണ്ടായിരുന്ന ജയചന്ദ്രനും ബൈജുവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്നയുടൻ ഇവരും ഹോട്ടലിലെ തൊഴിലാളികളും ചേർന്ന് കുഴിക്കുള്ളിൽ നിന്ന് മണ്ണ് നീക്കാൻ തുടങ്ങി. പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.