മാസപ്പിറവി അറിയിക്കണം

കൊല്ലം: മാർച്ച് 18 ഞായറാഴ്ച (ജമാദുൽ ആഖിർ 29ന്) സൂര്യാസ്തമയ ശേഷം മാസപ്പിറവി കണ്ടാൽ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് സുന്നി ജമാഅത്ത് സംസ്ഥാന ചെയർമാൻ നാസിമുദ്ദീൻ ബാഫഖീ തങ്ങൾ, ഏരൂർ ഷംസുദ്ദീൻ മദനി എന്നിവർ അറിയിച്ചു. ഫോൺ: 9446184313, 9446184314. കുട്ടിക്കൂട്ടം സംവിധായകരായി; 'പടയണിപ്പാട്ട്' സംഗീത ആൽബവുമായി ചിറ്റൂർ യു.പി സ്കൂൾ ചവറ: പരീക്ഷക്കാലത്തിനിടയിലും പഠനത്തിന് അവധി നൽകി മാജിതയും ശിവയും അജിത്തും വരികൾ കുറിച്ച് ഈണമിട്ടു...അക്ഷയ് ഹൃദ്യമായി പാടി.... സർക്കാർ സ്കൂളിലെ കുട്ടികൾ സംവിധായകരായപ്പോൾ പുറത്തിറങ്ങിയത് ആസ്വാദന മികവി​െൻറ ആനന്ദം സമ്മാനിക്കുന്ന സംഗീത വിഡിയോ ആൽബം. സംസ്ഥാനത്ത് ആദ്യമായാണ് യു.പി സ്കൂൾ കുട്ടികൾ എഴുത്തും, ഈണവും, അഭിനയവും നടത്തി സംവിധായകരാകുന്ന സംഗീത ആൽബത്തി​െൻറ പിറവിയെടുത്തത്. മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ പടയണി എന്ന പാഠഭാഗത്തെ ഈണമിട്ട് പാടിയതി​െൻറ കൗതുകമാണ് പന്മന ചിറ്റൂർ ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി മാജിത, ഏഴാം ക്ലാസ് വിദ്യാർഥികളായ ശിവ അജികുമാർ, അജിത്ത് എന്നിവർക്ക് പാട്ടുകളെഴുതാൻ പ്രചോദനമായത്. അധ്യാപകരുടെ പിന്തുണയുമുണ്ടായി. ചവറ ബി.ആർ.സിയിലെ സംഗീത അധ്യാപകനായ കൃഷ്ണലാൽ പാട്ടുകൾക്ക് ഓർക്കസ്ട്രേഷൻ ഒരുക്കുക കൂടി ചെയ്തതോടെ പടയണി പാട്ട് സ്കൂളി​െൻറ അഭിമാനമായി മാറി. ഗാനങ്ങൾക്ക് കുട്ടികൾതന്നെ അഭിനേതാക്കളായതോടെ ചിത്രീകരണവും നടത്തി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥി​െൻറ ഔദ്യോഗിക വസതിയിൽ പടയണിപ്പാട്ടി​െൻറ പ്രകാശനം മന്ത്രി നിർവഹിച്ചു. എം.എൽഎമാരായ എൻ. വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, എസ്.എസ്.എ കൊല്ലം ഡി.പി.ഒ രാധാകൃഷ്ണനുണ്ണിത്താൻ, പ്രഥമാധ്യാപിക ബിന്ദുകുമാരി, ബി.പി.ഒ ടി. ബിജു, അഗ്രയൻ എന്നിവർ പങ്കെടുത്തു. പ്രകാശനം ചെയ്ത ആൽബം സ്കൂളിൽ പ്രദർശനം നടത്തി. സംവിധായകരായ കുട്ടികളെ ഗായിക ലതിക, സീരിയൽ താരം അനിൽ മത്തായി എന്നിവർ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് സിയാദ് മുപ്പട്ടിയിൽ, അബ്ദുൽ സമദ്, കെ.എ. നിയാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.