പട്ടികജാതി ക്ഷേമം: വീഴ്​ച വരുത്തിയ ഉദ്യോഗസ്​ഥർക്കെതിരെ അന്വേഷണത്തിന്​ നിർദേശം

കൊല്ലം: പട്ടികജാതി ക്ഷേമത്തിനും വികസനത്തിനുമുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്ര പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷം പട്ടികജാതി വിഭാഗങ്ങൾക്കായി നീക്കിെവച്ച 70 കോടിയിൽ 36 കോടി മാത്രമാണ് ചെലവഴിച്ചത്. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ആന്ധ്ര, തെലുങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിൽ പട്ടികജാതി ഫണ്ട് ചെലവാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിര അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് 76 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ചെലവിടണം. കേന്ദ്ര സർക്കാറി​െൻറ പി.എം.എ.വൈ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പും കമീഷൻ വിലയിരുത്തി. പട്ടികജാതി വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ മാസത്തിലൊരിക്കൽ ജില്ല ഓഫിസർമാർ സന്ദർശിക്കണമെന്ന നിർദേശവും നൽകി. ആശ്രാമം െഗസ്റ്റ് ഹൗസിൽ ജില്ലയിലെ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് നടന്ന അവേലാകന യോഗത്തിന് ശേഷമായിരുന്നു നിർദേശം. കലക്ടർ ഡോ.എസ്. കാർത്തികേയൻ, സിറ്റി പൊലീസ് കമീഷണർ ഡോ.എ. ശ്രീനിവാസ്, റൂറൽ എസ്.പി എന്നിവർ പങ്കെടുത്തു. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവ് കൊല്ലം: പട്ടികജാതിക്കാർക്ക് നേരെയുണ്ടാകുന്ന ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ജില്ലയിൽ കുറവാണെന്ന് കേന്ദ്ര പട്ടികജാതി കമീഷൻ ൈവസ്ചെയർമാൻ എൽ. മുരുകൻ പറഞ്ഞു. ഇരകൾക്കും സാക്ഷികൾക്കും വേണ്ടത്ര നിയമപരിജ്ഞാനം ഇല്ലാത്തതുകൊണ്ടാണ് കുറ്റവാളികൾ രക്ഷപ്പെടുന്നത്. ഇത്തരം കേസുകളിൽ പ്രോസിക്യൂട്ടറുടെ പ്രവർത്തനം മാസത്തിലൊരിക്കൽ കലക്ടർ വിലയിരുത്തണമെന്നും കമീഷൻ നിർദേശിച്ചു. നെടുമ്പന പള്ളിമണിൽ മരിച്ച ആകാശി​െൻറ കുടുംബത്തിന് രണ്ട് ഏക്കർ കൃഷിഭൂമിയും വീടും ലഭ്യമാക്കാൻ കമീഷൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. ഇതു കൂടാതെ, കുടുംബത്തിൽ ഒരാൾക്ക് യോഗ്യതയനുസരിച്ചുള്ള ജോലിയും 5000 രൂപ കുടുംബ പെൻഷനും അനുവദിക്കണമെന്നും നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.