ഹജ്ജ്​ ക്ലാസ്​ ഇന്ന്

കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2018 ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കൊല്ലം മാവള്ളി ജുമാമസ്ജിദ് ഒാഡിറ്റോറിയത്തിൽ ക്ലാസ് നടത്തുമെന്ന് ജില്ല ട്രെയിനർ കണ്ണനല്ലൂർ സമദ് അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി അംഗം എസ്. നാസറുദ്ദീൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ മുകേഷ്, നൗഷാദ് എന്നിവർ പങ്കെടുക്കും. ഹജ്ജ് കമ്മിറ്റി കോഒാഡിനേറ്റർ ഷാജഹാൻ, മാസ്റ്റർ ട്രെയിനർ നിഷാദ് എന്നിവർ ക്ലാസ് നയിക്കും. ഫോൺ: 9447970389. റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു കൊല്ലം: റേഷൻ സാധനങ്ങൾ സപ്ലൈകോ ഡിപ്പോകളിൽനിന്ന് തൂക്കി നൽകുന്നില്ല എന്ന കാരണത്താൽ ജില്ലയിലെ റേഷൻ വ്യാപാരികൾ നടത്തിവന്ന സമരം പിൻവലിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി എം.എൻ സ്മാരകത്തിൽ നടത്തിയ ചർച്ചയിൽ ഇൗ മേഖലയിലെ അഴിമതികൾ അവസാനിപ്പിച്ച് വരുന്ന മാസം മുതൽ റേഷൻ ഡിപ്പോകളിൽ നേരിട്ട് തൂക്കി നൽകുന്ന സംവിധാനം സർക്കാർ ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതായി റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. ഇൗ മാസം അസി. മാനേജർമാരുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തത്തിൽ റേഷൻ സാധനങ്ങൾ തൂക്കിനൽകാമെന്ന് ജില്ല സപ്ലൈ ഒാഫിസറും ഉറപ്പ് നൽകി. ഇൗ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾ ഇന്ന് മുതൽ സ്റ്റോക്ക് എടുക്കും. ചർച്ചയിൽ സമരസമിതി ചെയർമാൻ കെ. പ്രമോദ് നേതാക്കളായ കെ.ബി. ബിജു, എ.എ. റഹിം, കൊല്ലം കാവിൽ ജയശീലൻ, ബുല്ലമീൻ, പറക്കുളം സലാം, കളരിക്കൽ ജയപ്രകാശ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.