ആരോഗ്യ ബോധവത്കരണ സെമിനാർ പരമ്പരക്ക്​ തുടക്കം

കൊല്ലം: നഴ്സിങ് വിദ്യാർഥികളുടെ ഫ്ലാഷ്മോബിൽ ജില്ല ആശുപത്രി പരിസരം സജീവമായി. നൃത്തമാസ്വദിക്കാൻ ചുറ്റുംകൂടിയവർക്ക് മുന്നിൽ രോഗപ്രതിരോധത്തി​െൻറയും ശുചിത്വത്തി​െൻറയും സന്ദേശങ്ങൾ പങ്കുെവച്ചാണ് അവർ വേദിവിട്ടത്. പിന്നാലെ ആരോഗ്യപരിപാലനത്തിന് അനിവാര്യമായ മുൻകരുതലുകളെക്കുറിച്ച് എം. മുകേഷ് എം.എൽ.എയും മറ്റ് വിശിഷ്ടാതിഥികളും വിശദീകരിച്ചു. രോഗപ്രതിരോധ സംവിധാനങ്ങളുടെയും ബോധവത്കരണ പോസ്റ്ററുകളുടെയും പ്രദർശനവും ജനങ്ങൾക്ക് പുതിയ അറിവുകൾ പകർന്നു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഗ്രാമവികസനവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാറി​െൻറ ഭാഗമായായിരുന്നു പരിപാടി. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസൺ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വേനൽക്കാലത്തും മഴക്കാലത്തും രോഗംപകരുന്നത് തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ആർ. സന്ധ്യയും പുതിയ ശുചിത്വസംസ്കാരത്തി​െൻറ അനിവാര്യതയെക്കുറിച്ച് ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ജി. സുധാകരനും പ്രഭാഷണം നടത്തി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ സംബന്ധിച്ചു. ആരോഗ്യവകുപ്പും ശുചിത്വ മിഷനും ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനത്തിൽ ഫോഗിങ് മെഷീൻ ഉൾപ്പെടെ കൊതുക് നിയന്ത്രണത്തിനുള്ള രാസ, ജൈവ സാമഗ്രികളും ഉറവിട നശീകരണ മാർഗങ്ങളും ശുചിത്വശീലങ്ങളും ഉൾപ്പെടുത്തിയിരുന്നു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ് സ്വാഗതവും എം. റമിയ ബീഗം നന്ദിയും പറഞ്ഞു. സമാശ്വാസം -2018 ഇന്ന് ജില്ലയിൽ കൊല്ലം: കലക്ടറുടെ കൊല്ലം താലൂക്കിലെ പരാതിപരിഹാര അദാലത്ത് 'സമാശ്വാസം-2018' ശനിയാഴ്ച രാവിലെ 10 മുതൽ തേവള്ളി ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടക്കും. പുതിയ പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേകസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ കാർഡ്, സർവേ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഒഴികെയുള്ളവ സമർപ്പിക്കാം. തീർപ്പാക്കാൻ കഴിയുന്നവ ശനിയാഴ്ച താലൂക്ക്തലത്തിലും ബാക്കിയുള്ളവ വകുപ്പ്തല മേധാവികളുടെ റിപ്പോർട്ട് ലഭ്യമാക്കിയശേഷവും പരിഹരിക്കും. അപേക്ഷ ഓൺലൈനിലും സമർപ്പിക്കാം. സബ്കലക്ടർ, എ.ഡി.എം, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.