താൽക്കാലിക ഒഴിവ്

കൊല്ലം: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഓപൺ (ഒന്ന്), ഈഴവ, തിയ്യ, ബില്ലവ (ഒന്ന്) വിഭാഗങ്ങൾക്കായി സംവരണംചെയ്തിട്ടുള്ള മൈൻസ്മേറ്റ് തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രായപരിധി 18നും 41നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യത - എസ്.എസ്.എൽ.സിയും ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്റ്റിയിൽ നിന്നുള്ള പുതുക്കിയ മൈൻസ്മേറ്റ് സർട്ടിഫിക്കറ്റും. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. ശമ്പളം 16200 രൂപ (കൺസോളിഡേറ്റഡ്). നിശ്ചിതയോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ 23നകം നേരിട്ട് ഹാജരാകണം. സംവരണ വിഭാഗത്തി​െൻറ അഭാവത്തിൽ തൊട്ടടുത്ത സംവരണവിഭാഗത്തെയും ഓപൺ വിഭാഗത്തെയും പരിഗണിക്കുമെന്ന് ജില്ല എംപ്ലോയ്മ​െൻറ് ഓഫിസർ അറിയിച്ചു. തപാൽ പെൻഷൻ അദാലത് കൊല്ലം: കൊല്ലം തപാൽ ഡിവിഷ​െൻറ ആഭിമുഖ്യത്തിൽ 28ന് രാവിലെ 10ന് തപാൽ അദാലത്തും 10.30ന് പെൻഷൻ അദാലത്തും കൊല്ലം തപാൽ സീനിയർ സൂപ്രണ്ട് ഓഫിസറുടെ കാര്യാലയത്തിൽ നടക്കും. കസ്റ്റമർ കെയർ കേന്ദ്രത്തിലോ ഡിവിഷൻ തലത്തിലോ മുമ്പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികൾ മാത്രമേ പരിഗണിക്കൂ. പരാതികൾ ഐ.പി (പി.ജി), തപാൽ സീനിയർ സൂപ്രണ്ട് ഓഫിസ്, കൊല്ലം- 691001 വിലാസത്തിൽ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.