പുനലൂർ ബാലൻ കവിതാ അവാർഡ് മുഹമ്മദ് സാദിഖിന്

പുനലൂർ: കവി പുനലൂർ ബാല​െൻറ സ്മരണാർഥം താലൂക്ക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള ഒമ്പതാമത് കവിതാ അവാർഡ് കണ്ണൂർ െനാച്ചിയാട് സ്വദേശി മുഹമ്മദ് സാദിഖിന്. എഴുതിത്തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് കൗൺസിൽ അവാർഡ് നൽകുന്നത്. 19ന് പുനലൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കടമ്മനിട്ട വാസുദേവൻപിള്ള അവാർഡ് സമ്മാനിക്കും. വായനക്കുറിപ്പ് മത്സര വിജയികൾ, ലൈേബ്രറിയൻമാർ, വായന മത്സര വിജയികൾ, സ്കൂൾതല വായന മത്സര വിജയികൾ എന്നിവർക്ക് ചടങ്ങിൽ സമ്മാനം നൽകും. താലൂക്കിലെ കലാകാരന്മാരെ ആദരിക്കലും നടക്കുമെന്ന് കൗൺസിൽ സെക്രട്ടറി പ്രഫ. പി. കൃഷ്ണൻകുട്ടി അറിയിച്ചു. കശുവണ്ടി തൊഴിലാളികളുടെ പി.എഫ്: കേന്ദ്രം ഇടപെടണമെന്നാവശ്യം കൊല്ലം: കശുവണ്ടി ഫാക്ടറികൾ അടഞ്ഞ് കിടക്കുന്നതുമൂലം തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ വിഹിതം അടയ്ക്കാത്ത സാഹചര്യത്തിൽ അവർക്ക് പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിലായി 400 ഓളം കശുവണ്ടി ഫാക്ടറികൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നഭ്യർഥിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര തൊഴിൽ മന്ത്രിക്ക് നിവേദനം നൽകി. സ്വകാര്യ കശുവണ്ടി വ്യവസായികൾ ഫാക്ടറികൾ നടത്തി കൊണ്ടുപോകുന്നതിൽ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. കശുവണ്ടി തൊഴിലാളികൾക്ക് ജോലി ഇല്ലാത്തതുമൂലം തൊഴിലുടമകൾ അടയ്ക്കേണ്ട ഇ.എസ്.ഐ, പി.എഫ് വിഹിതം മുടങ്ങി. ഇതുമൂലം ഇ.എസ്.െഎ കുടിശ്ശികമൂലം തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ലഭിക്കേണ്ട ചികിത്സാ സൗകര്യങ്ങൾ ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പി.എഫ് വിഹിതം അടയ്ക്കാത്തത് മൂലം പി.എഫ് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയാണ്. തൊഴിലാളികളുടേതല്ലാത്ത കുറ്റംകൊണ്ട് കശുവണ്ടി വ്യവസായത്തിൽ ഉടലെടുക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ തൊഴിൽ മന്ത്രാലയം ഇ.എസ്.ഐ ഡയറക്ടർ ജനറലിനും കേന്ദ്ര േപ്രാവിഡൻറ് ഫണ്ട് കമീഷണർക്കും അടിയന്തര നിർദേശം നൽകണമെന്ന് നിേവദനത്തിൽ ആവശ്യെപ്പട്ടിട്ടുെണ്ടന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.