കേരളവും നാലുവർഷ സംയോജിത ബിരുദ^ബി.എഡ്​ കോഴ്​സിലേക്ക്​

കേരളവും നാലുവർഷ സംയോജിത ബിരുദ-ബി.എഡ് കോഴ്സിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രണ്ട് വർഷ ബി.എഡ് കോഴ്സിന് പകരം നാലു വർഷം ദൈർഘ്യമുള്ള ബി.എ/ ബി.എസ്സി -ബി.എഡ് സംയോജിത കോഴ്സ് ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകുന്നു. ഹയർ സെക്കൻഡറി കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്ക് നാല് വർഷംകൊണ്ട് ബി.എ-ബി.എഡ്, ബി.എസ്സി -ബി.എഡ് കോഴ്സ് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികളാണ് ആരംഭിക്കുന്നത്. ഇതിനുള്ള ശിപാർശകൾ സർക്കാറിന് സമർപ്പിക്കാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ എജുക്കേഷൻ പഠന ബോർഡ് ചെയർമാൻമാരും മൈസൂരുവിലെ റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനിലെ പ്രഫസറും ഉൾപ്പെടുന്നതായിരിക്കും സമിതി. നാലു വർഷ സംയോജിത കോഴ്സ് ആരംഭിക്കുന്നതിന് 2014ൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) െറഗുലേഷൻ പുറത്തിറക്കിയിരുന്നു. എന്നാൽ, ചുരുക്കം സംസ്ഥാനങ്ങളിലെ ചില സ്ഥാപനങ്ങളിൽ മാത്രേമ നാലു വർഷ കോഴ്സുകൾ നിലവിലുള്ളൂ. കഴിഞ്ഞ കേന്ദ്രബജറ്റിൽ അടുത്ത വർഷം മുതൽ നാലു വർഷ സംയോജിത കോഴ്സ് തുടങ്ങുമെന്ന പ്രഖ്യാപനത്തോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. ഇക്കാര്യത്തിൽ നാലു സർവകലാശാലകളുടെയും അഭിപ്രായം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്തയച്ചിട്ടുമുണ്ട്. ടീച്ചർ എജുേക്കഷൻ മേഖലയിൽ അടിമുടി മാറ്റം കൊണ്ടുവരുന്ന നിർദേശം സംബന്ധിച്ച് പഠനം നടത്തണമെന്ന് ട്രെയിനിങ് കോളജ് അധ്യാപകരുടെ സംഘടനകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കത്തും നൽകിയിരുന്നു. സർക്കാർ കത്തി​െൻറ അടിസ്ഥാനത്തിൽ കേരള സർവകലാശാല എജുക്കേഷൻ ബോർഡ് ഒാഫ് സ്റ്റഡീസ് പ്രാഥമിക യോഗവും ചേർന്നിരുന്നു. നാലു വർഷത്തെ സംയോജിത കോഴ്സിലൂടെ ബി.എ/ ബി.എസ്സി ബിരുദവും ബി.എഡും ലഭിക്കുന്ന തരത്തിലാണ് എൻ.സി.ടി.ഇ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. കോഴ്സ് നടപ്പാക്കുേമ്പാൾ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും സംബന്ധിച്ചാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമിക്കുന്ന വിദഗ്ധ സമിതി പഠിക്കേണ്ടത്. നിലവിൽ രണ്ടു വർഷ കോഴ്സ് നടത്തുന്ന ട്രെയിനിങ് കോളജുകൾ നാലു വർഷ കോഴ്സിലേക്ക് മാറുന്നതോടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവനുഭവപ്പെടും. ബി.എസ്സി -ബി.എഡ് കോഴ്സ് തുടങ്ങുേമ്പാൾ ലാബ് സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും. നിലവിെല അധ്യാപകർ മതിയാകാതെ വരുകയും ചെയ്യും. ഇൗ പ്രശ്നങ്ങൾ എങ്ങനെ നേരിടുമെന്നതിൽ സമിതി നിർദേശങ്ങൾ സമർപ്പിക്കേണ്ടി വരും. നിലവിെല രണ്ടു വർഷ ബി.എഡ് കോഴ്സ് നിർത്തലാക്കുന്നതോടെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പരമ്പരാഗത രീതിയിലുള്ള ത്രിവത്സര ബിരുദ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർ ഏതു രീതിയിൽ ബി.എഡ് ചെയ്യുമെന്ന പ്രശ്നത്തിലും സമിതി ശിപാർശകൾ സമർപ്പിക്കേണ്ടിവരും. സംസ്ഥാനത്ത് നിലവിൽ 141 ട്രെയിനിങ് കോളജുകളാണുള്ളത്. ഇതിൽ നാലെണ്ണം സർക്കാർ മേഖലയിലും 15 എണ്ണം എയ്ഡഡ് മേഖലയിലുംഅവശേഷിക്കുന്നവ സ്വാശ്രയ മേഖലയിലുമാണ്. box അടുത്ത വർഷം പുതിയ ട്രെയിനിങ് കോളജുകളും കോഴ്സുകളും ഇല്ല തിരുവനന്തപുരം: അടുത്ത അധ്യയന വർഷം രാജ്യത്ത് പുതിയ ടീച്ചർ ട്രെയിനിങ് കോളജുകൾക്കും കോഴ്സുകൾക്കും അനുമതി നൽകേണ്ടതില്ലെന്ന് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ തീരുമാനിച്ചു. സംയോജിത ബി.എ/ ബി.എസ്സി -ബി.എഡ് കോഴ്സ് നടപ്പിലാക്കുന്നതി​െൻറ മുന്നോടിയായാണ് നടപടി. നിലവിലുള്ള കോളജുകൾക്ക് സീറ്റ് വർധനയും അനുവദിക്കില്ല. ഇതിനായി അപേക്ഷ ക്ഷണിക്കേണ്ടതില്ലെന്നും എൻ.സി.ടി.ഇ തീരുമാനിച്ചു. രൃ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.