അക്കാദമിക് മികവ് അന്താരാഷ്​ട്ര നിലവാരത്തിലെത്തിക്കും ^മന്ത്രി

അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും -മന്ത്രി ഇരവിപുരം: സ്കൂളുകളിലെ അക്കാദമിക്ക് മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച എല്ലാവരും മൂന്ന് ഭാഷകൾ സംസാരിക്കാൻ കഴിയുന്നവരായി മാറും. കൊല്ലൂർവിള ഭരണിക്കാവ് പി. കൃഷ്ണപിള്ള മെമ്മോറിയൽ എൻ.എസ്.എസ് യു.പി സ്കൂളിനായി നിർമിച്ച പുതിയകെട്ടിടത്തി​െൻറയും ലൈബ്രറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തവർഷം കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തങ്ങൾ ഇക്കൊല്ലത്തെ വാർഷിക പരീക്ഷകഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അക്കാദമിക് മികവിലേക്ക് അവരെ കൊണ്ടുവരികയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. എൻ. പീതാംബരക്കുറുപ്പ് ക്ലാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് ഡോ. ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ സൈജു, ജി. കൃഷ്ണൻനായർ, കെ.പി. ഗിരിനാഥ്, ആർ. ഗോപകുമാർ, ആദിക്കാട് ഗിരീഷ്, ജി.ആർ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ പ്രഫ. വി. രാമചന്ദ്രൻ നായർ സ്വാഗതവും ഹെഡ്മിസ്ട്രസ് ബി. ആശാ റാണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.