അംഗൻവാടിക്ക് ഭീഷണിയായി കൂറ്റൻ മരം

അഞ്ചൽ: അംഗൻവാടിക്ക് ഭീഷണിയായ സമീപത്തെ കൂറ്റൻ ആഞ്ഞിലിമരം മുറിച്ചു നീക്കണമെന്നാവശ്യം. അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ആലഞ്ചേരി കൈതാടിയിലെ അംഗൻവാടിയുടെ മുറ്റത്ത് മതിലിനോട് ചേർന്നുനിൽക്കുന്ന മരമാണ് അപകടഭീഷണിയായത്. ഇതിന് സമീപത്തൂകൂടി 11 കെ.വി വൈദ്യുതി ലൈനും കടന്നുപോവുന്നുണ്ട്. അംഗൻവാടിക്കും വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയും വളർന്നു നിൽക്കുന്ന ഏതാനും ശിഖരങ്ങൾ മുറിച്ചുമാറ്റിയാൽ അപകട ഭീഷണി ഒഴിവാകും. ഇക്കാര്യം പലതവണ ഐ.സി.ഡി.എസി​െൻറയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിെച്ചങ്കിലും ഫലമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.