പി.ജി മെഡിക്കൽ ആൻഡ്​ ഡെൻറൽ പ്രവേശനം: അപേക്ഷിച്ചവർക്ക്​ പ്രൊഫൈൽ പരിശോധിക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലെയും സീറ്റുകളിലേക്ക് 2018-19 അധ്യയനവർഷത്തെ വിവിധ പി.ജി മെഡിക്കൽ/ പി.ജി ഡ​െൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനുള്ള അവസരം മാർച്ച് 23 ൈവകീട്ട് അഞ്ച് വരെ ലഭിക്കും. വിശദവിജ്ഞാപനത്തിന് www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകൾ സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.