'സിവിൽ സ്​റ്റേഷനിൽ വെയിറ്റിങ്​ ഷെൽറ്റർ നിർമിക്കണം'

തിരുവനന്തപുരം: കലക്േട്രറ്റ് ഉൾപ്പെടെ ജില്ലയിലെ പ്രധാന സർക്കാർ ഓഫിസുകൾ സ്ഥിതിചെയ്യുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി വെയിറ്റിങ് ഷെൽറ്റർ നിർമിക്കണമെന്ന് ജോയിൻറ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷാജി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജയചന്ദ്രൻ കല്ലിംഗൽ, കെ.പി. ഗോപകുമാർ, എ. ഹരിശ്ചന്ദ്രൻ നായർ, എസ്. സജീവ്, എം.എം. നജീം, പി. ശ്രീകുമാർ, യു. സിന്ധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ. സെൽവരാജ് (പ്രസി.), ആർ.വി. രാജേഷ് മോഹൻ (സെക്ര.), സനോജ് (ട്രഷറ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.