രാത്രി ഡ്രൈവിങ്​ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പി​െൻറ ബോധവത്​കരണം

കുന്നത്തൂർ: തെറ്റായരീതിയിൽ ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നത് മൂലമുള്ള റോഡപകടങ്ങൾ ഒഴിവാക്കാൻ ഹെഡ്ലൈറ്റ് പരിശോധിച്ച് ക്രമീകരിച്ച് നൽകുന്ന പദ്ധതിയുമായി കുന്നത്തൂർ സബ് ആർ.ടി ഓഫിസ് ഉദ്യോഗസ്ഥർ. അനധികൃത ലൈറ്റുകൾ മാറ്റി, നിയമവിധേയമായ ബൾബുകൾ ഉപയോഗിക്കാനും ഡിം, ബ്രൈറ്റ് യഥാവിധി ഉപയോഗിക്കാനും പരിശീലനം നൽകി. യാത്രാ ഗ്രൂപ്പായ 'സഞ്ചാരി' യുടെ കൊല്ലം യൂനിറ്റുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കമ്പനികളുടെ സാങ്കേതിക വിദഗ്ധരുമുണ്ടായിരുന്നു. ശാസ്താംകോട്ടയിൽ നടന്ന ഹെഡ്ലൈറ്റ് പരിശോധനയും രാത്രികാല ഡ്രൈവിങ് പരിശീലനവും ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുന്നത്തൂർ ജോയൻറ് ആർ.ടി.ഒ എച്ച്. അൻസാരി അധ്യക്ഷത വഹിച്ചു. ഓടകൾ വൃത്തിയാക്കിത്തുടങ്ങി ഇരവിപുരം: മഴക്കാലപൂർവ ശുചീകരണത്തി​െൻറ ഭാഗമായി കോർപറേഷ​െൻറ ഇരവിപുരം സോണൽ പരിധിയിൽ ഓടകളുടെ മേൽമൂടി തുറന്ന് വൃത്തിയാക്കിത്തുടങ്ങി. മണ്ണും അഴുക്കും കയറി നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സമായ നിലയിലുള്ള ഓടകളാണ് വൃത്തിയാക്കുന്നത്. തിരുമുക്ക്, വാളത്തുംഗൽ റോഡിൽ പുത്തൻനട ഭാഗത്താണ് ഇപ്പോൾ ഓടകൾ വൃത്തിയാക്കുന്നത്. കാറ്റ് ശക്തം: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനായില്ല കൊട്ടിയം: കാറ്റ് ശക്തമായതിനാൽ വ്യാഴാഴ്ചയും ഇരവിപുരം തീരപ്രദേശത്തുനിന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനായില്ല. താന്നി ഭാഗത്ത് കരയിൽ കയറ്റി െവച്ചിരുന്ന മത്സ്യബന്ധന വലകൾ കാറ്റിൽ പറന്നുപോയി. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നുമുള്ള അധികൃത മുന്നറിയിപ്പിനെ തുടർന്ന് കഴിഞ്ഞ ഏതാനുംദിവസമായി ഇരവിപുരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. കാറ്റിനോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.