സ്​റ്റോക്ക്​ എടുക്കാത്ത റേഷൻകടകൾ സസ്പെൻഡ്​ ചെയ്യും

കൊട്ടാരക്കര: താലൂക്കിൽ സ്റ്റോക്ക് എടുക്കാൻ വിസമ്മതിക്കുന്ന റേഷൻ വ്യാപാരികളുടെ അംഗീകാരപത്രം സസ്പെൻഡ് ചെയ്ത ശേഷം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ഇങ്ങനെ സസ്പെൻഡ് ചെയ്യപ്പെടുന്ന കടകളിലെ കാർഡുടമകൾക്ക് ഇ പോസ് സംവിധാനം വഴി ഏത് റേഷൻകടയിൽ നിന്നും റേഷൻ വാങ്ങാൻ അനുമതി നൽകും. താലൂക്കിൽ കഴിഞ്ഞ ദിവസം 12 റേഷൻകടകളിൽ കൃത്യമായ അളവിൽ റേഷൻസാധനങ്ങൾ എത്തിച്ചു. 62 വ്യാപാരികൾ ധാന്യത്തിനും ആട്ടക്കുമുള്ള പണം ഒടുക്കി. റേഷനിങ് ഇൻസ്പെക്ടർമാരുടെ സാന്നിധ്യത്തിൽ തൂക്കി സാക്ഷ്യപ്പെടുത്തിയാണ് ലോഡ് അയക്കുന്നത്. ഇത് റേഷൻ വ്യാപാരികൾക്കോ പ്രതിനിധികൾക്കോ കണ്ട് ബോധ്യപ്പെടാവുന്നതാണെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.