കാര്യറ പബ്ലിക് ലൈബ്രറിക്കു​ നേരെ സാമൂഹിക വിരുദ്ധാക്രമണം

കുന്നിക്കോട്: കാര്യറ അമ്പലം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ചലഞ്ച് പബ്ലിക് ലൈബ്രറിക്കു നേെര വീണ്ടും സാമൂഹിക വിരുദ്ധാക്രമണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ലൈബ്രറി കെട്ടിടത്തി​െൻറ പേരില്‍ പനമ്പറ്റ പേപ്പർമിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോർഡ് പൂർണമായും നശിപ്പിച്ചു. ഒരു മാസം മുമ്പ് ക്ലബി​െൻറ മുൻവശത്തെ ജനൽചില്ലുകൾ സാമൂഹികവിരുദ്ധസംഘം നശിപ്പിച്ചിരുന്നു. രാത്രി പ്രദേശം കേന്ദ്രീകരിച്ച് മദ്യപാനവും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളും തുടര്‍സംഭവമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും അന്വേഷണം നടത്താനോ രാത്രികാല പട്രോളിങ് ഊര്‍ജിതമാക്കാനോ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.