അപകടഭീഷണി ഉയര്‍ത്തി ആല്‍മര ശിഖരം പരാതികള്‍ ഗൗനിക്കാതെ അധികൃതർ

ആറ്റിങ്ങല്‍: അപകടഭീഷണി ഉയര്‍ത്തി ആല്‍മര ശിഖരം. പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ. കീഴാറ്റിങ്ങല്‍ വിളയിന്മൂല ജങ്ഷനിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മര ശിഖരമാണ് യാത്രക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ലൈനിനും ഭീഷണി ഉയര്‍ത്തുന്നത്. 11 കെ.വി ലൈനാണ് ഇതിനടിയിലൂടെ കടന്നുപോകുന്നത്. ആറ്റിങ്ങല്‍ ഭാഗത്തേക്കും വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഭാഗങ്ങളിലേക്കും പോകേണ്ട യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നതും ഈ ആല്‍മരത്തിന് സമീപത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴകാരണം മരത്തി​െൻറ ശിഖരം ചാഞ്ഞ് വൈദ്യുതി ലൈനില്‍ തട്ടുന്ന അവസ്ഥയിലെത്തി. ശക്തമായ കാറ്റുകൂടിയുണ്ടായാല്‍ വൈദ്യുതി ലൈനില്‍ തട്ടുന്നതിനും വൈദ്യുതി തടസ്സത്തിനോ ലൈന്‍ പൊട്ടിവീഴുന്നതുപോലുള്ള അപകടങ്ങള്‍ക്കോ ഇടയാക്കും. വൈദ്യുതി ലൈനിന് മുകളിലൂടെ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന ശിഖരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ കെ.എസ്.ഇ.ബി.യെ സമീപിച്ചിരുന്നു. എന്നാല്‍, തദ്ദേശ സ്ഥാപനത്തെ സമീപിക്കുവാന്‍ നിര്‍ദേശിച്ച് ഇവര്‍ കൈയൊഴിയുകയായിരുന്നു. സ്ഥലത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ ജനപ്രതിനിധികളിലൂടെയും നേരിട്ടും കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലും ഇത് സംബന്ധിച്ച് പരാതി നല്‍കി. എന്നാല്‍, വിഷയത്തി​െൻറ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള നടപടിക്ക് ബന്ധപ്പെട്ടവരാരും തയാറായിട്ടില്ല. ഭീതിയുടെ നടുവിലാണ് ജങ്ഷനിലെ വ്യാപാരവും ബസ് കാത്തിരിപ്പും. കടമ്പാട്ടുകോണത്ത് ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്ക് കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ടുകോണത്ത് ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർക്ക് പരിക്ക്. കാബിൻ പൊളിച്ചാണ് ആലപ്പുഴ സ്വദേശിയായ ഡ്രൈവറെ പുറത്തെടുത്തത്. ഇദ്ദേഹത്തെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടയായിരുന്നു സംഭവം. ആറ്റിങ്ങൽനിന്ന് എത്തിയ അഗ്നിശമന സേനയിലെ ലീഡിങ് ഫയർമാൻ വിജയകുമാർ, ഡ്രൈവർ ചന്ദ്രമോഹൻ, ദിനേശ്, ഫയർമാന്മാരായ അനീഷ്, വിദ്യാരാജ്, ബിനു, ഷിജാം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.