സാമൂഹികവിരുദ്ധ ആക്രമണം കൊല്ലമ്പുഴ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകർന്നു

ആറ്റിങ്ങല്‍: സാമൂഹികവിരുദ്ധ ആക്രമണത്തിൽ കൊല്ലമ്പുഴ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍. വാമനപുരം നദീതീരത്ത് കൊല്ലമ്പുഴ കടവില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും ടൂറിസം ഫെസിലിറ്റേഷന്‍ സ​െൻററും നിര്‍മിച്ചിരുന്നു. ഫെസിലിറ്റേഷന്‍ സ​െൻററി​െൻറ സൈഡ് ഗ്ലാസുകളാണ് തകര്‍ക്കപ്പെട്ടത്. മൂന്ന് ഗ്ലാസുകള്‍ അക്രമികള്‍ തകര്‍ത്തു. ചില്‍ഡ്രന്‍സ് പാര്‍ക്കിലും സമീപത്തും സ്ഥാപിച്ചിരുന്ന വൈദ്യുതി വിളക്കുകളും നശിപ്പിക്കപ്പെട്ടു. എട്ട് വര്‍ഷം മുമ്പാണ് ഇവിടെ ടൂറിസം ഫെസിലിറ്റേഷന്‍ സ​െൻറര്‍ നിര്‍മിച്ചത്. ഇവ വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാതെ അടച്ചിട്ട നിലയിലാണ്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​െൻറ ഉടമസ്ഥതയിലാണ് നിലവില്‍ ഈ വസ്തുവും കെട്ടിടങ്ങളും. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവ നഗരസഭക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്ന പാര്‍ക്കും പരിസരവും സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ്. രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങള്‍ ഇവിടെ സംഘടിക്കാറുണ്ട്. ഇത്തരത്തില്‍ സംഘടിച്ചവരാണ് നാശനഷ്ടങ്ങള്‍ വരുത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറ്റിങ്ങല്‍: ഭരണസ്തംഭനം ആരോപിച്ച് അഴൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവസിച്ചു. അടച്ചിട്ടിരിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുക, പുതുതായി പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുക, നിലവിലെ പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവസിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പദ്ധതി ചെലവഴിക്കല്‍ പകുതിപോലും ആയിട്ടില്ല. ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി തെരുവു വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയും ചെയ്യുന്ന ശീലവും തെറ്റിച്ചു. തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണം സാമൂഹികവിരുദ്ധശല്യവും വര്‍ധിച്ചതായി സമരക്കാര്‍ ആരോപിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി. സുധര്‍മ, കെ. ഓമന, എം. മനോജ്, ജെ.എസ്.ജിത, ബീനാമഹേശന്‍, മണ്ഡലം പ്രസിഡൻറ് വി.കെ.ശശിധരന്‍, മുട്ടപ്പലം സജിത്ത്, എസ്.ജി.അനില്‍കുമാര്‍, എ.ആര്‍.നിസാര്‍, സി.എച്ച്.സജീവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.