സ്ത്രീ^പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍നിന്ന് ^ഗവര്‍ണര്‍

സ്ത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍നിന്ന് -ഗവര്‍ണര്‍ തിരുവനന്തപുരം: സ്ത്രീ-പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍നിന്നാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. വീട്ടിൽനിന്ന് തുടങ്ങുന്ന സമത്വബോധം കുട്ടികള്‍ വളരുമ്പോഴും നിലനില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാദിനാഘോഷ വാരാചരണത്തി​െൻറ ഭാഗമായി വനിത-ശിശു വികസന വകുപ്പ് നടത്തിവന്ന 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമാണ് ഇന്ത്യയിലുള്ളത്. എന്നാൽ, നിയമ വശത്തെപ്പറ്റി പല സ്ത്രീകള്‍ക്കും അറിവില്ല. നിയമ സഹായം, നിയമ അവബോധം, നിയമ സാക്ഷരത, ലോക് അദാലത് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണത്തിനായി പരിശ്രമിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസൈഫന്‍, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ , നിര്‍ഭയ സെല്‍ സംസ്ഥാന കോഓഡിനേറ്റര്‍ ആര്‍. നിശാന്തിനി, ജെന്‍ഡര്‍ അഡ്വൈസര്‍ ഡോ. ടി.കെ. ആനന്ദി, വനിതാ കമീഷന്‍ അംഗം ഇ.എം. രാധ എന്നിവര്‍ പങ്കെടുത്തു. സധൈര്യം മുന്നോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് എട്ടിന് കാസർകോടുനിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയുടെ സമാപനവും ഇതോടൊപ്പം നടന്നു. വനിത-ശിശു വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍.എച്ച്.എം, കുടുംബശ്രീ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമീഷന്‍, വിവിധ വനിതാ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.