പാതയോരങ്ങളിലെ മദ്യശാലകൾ: കോടതി വിധി ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം ^സുധീരൻ

പാതയോരങ്ങളിലെ മദ്യശാലകൾ: കോടതി വിധി ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം -സുധീരൻ തിരുവനന്തപുരം: ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് പാതയോരങ്ങളിലെ മദ്യശാലനിരോധനം ദുർബലമാക്കിയ സുപ്രീം കോടതി വിധിയെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. നാടി​െൻറ നന്മക്കുവേണ്ടി കോടതിയിൽ പോകേണ്ട സർക്കാർ നാട്ടിൽ മദ്യമൊഴുക്കാനുളള അനുമതിക്കായി കോടതി കയറിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവാഴ്ചക്കെതിരെ കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ആത്മീയ നേതാക്കളുടെ പ്രാർഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. സുപ്രീംകോടതിതന്നെ സ്വന്തം വിധിയെ തകിടം മറിച്ച് വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുന്നു. സുപ്രീംകോടതി ഇപ്പോൾ സംരക്ഷിക്കുന്നത് ജന താൽപര്യമല്ല, മദ്യലോബിയുടെ താൽപര്യമാണ്. ഇത് രാജ്യത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിക്കുക. ഭരണഘടനാ സ്ഥാപനങ്ങൾ ജന നന്മക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ മദ്യശാല നിരോധനാധികാരം അടിസ്ഥാനപരമായ ജനാധിപത്യാവകാശമായിരുന്നു. പക്ഷേ, മദ്യ മുതലാളിമാർക്കു വേണ്ടി ഇടത് സർക്കാർ ഇൗ അധികാരം അട്ടിമറിച്ചു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയെപ്പട്ട സംസ്ഥാന സർക്കാർ എങ്ങനെയൊക്കെ മദ്യേലാബിയെ സഹായിക്കാമെന്നാണ് ഇപ്പോൾ നോക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നീതിപീഠങ്ങൾ ധാർമികതക്കൊപ്പം നിലകൊള്ളണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള മദ്യവിരുദ്ധ ജനകീയ മുന്നണി പ്രസിഡൻറ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, പലോട് രവി, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീർ ഇയ്യച്ചേരി കുഞ്ഞുകൃഷ്ണൻ, പാളയം ഇമാം മൗലവി വി.പി സുഹൈബ്, ബിഷപ് ജോസഫ് മാർ ബർണബാസ്, ഡോ.എൻ. രാധാകൃഷ്ണൻ, ജോൺസൺ ജെ. ഇടയാറന്മുള, ഫാ. വർഗീസ് മുഴുത്തേറ്റ്, ഫാ. ജോൺ അരീക്കൽ, വൈ. രാജു, ഫാ.എം. ലാസർ, അഡ്വ.വി.എസ്. ഹരീന്ദ്രനാഥ് എന്നിവർ സംബന്ധിച്ചു. കോടതികൾ ധാർമികതക്കൊപ്പം നിലകൊള്ളുക, തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കുക, ജനദ്രോഹ മദ്യനയം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രാർഥനാസംഗമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.