കരിക്കകം പൊങ്കാല 28ന്​

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഈ മാസം 22 മുതല്‍ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 28നാണ് പൊങ്കാല. പകല്‍ 10.15ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചക്ക് 2.15ന് തര്‍പ്പണത്തോടെ സമാപിക്കും. ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കരിക്കകത്തമ്മ പുരസ്‌കാരം ഈ വര്‍ഷം പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് നല്‍കും. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. 22ന് വൈകീട്ട് ആറിന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്‌കാരം സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമതാരം ബാല നിര്‍വഹിക്കും. ഉത്സവദിനങ്ങളില്‍ എല്ലാദിവസവും വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറും. ഉത്സവത്തി​െൻറ മുന്നൊരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. പൊങ്കാലദിവസം കെ.എസ്.ആർ.ടി.സി കൂടുതല്‍ സര്‍വിസുകള്‍ നടത്തുമെന്നും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊച്ചുവേളിയില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.