പത്തനാപുരത്ത് ശക്തമായ കാറ്റിൽ റബർമരം തലയിൽവീണ്​ വീട്ടമ്മ മരിച്ചു

പത്തനാപുരം: ശക്തമായ കാറ്റിൽ റബർ മരം തലയില്‍വീണ് വീട്ടമ്മ മരിച്ചു. മാങ്കോട് മുള്ളൂർനിരപ്പ് ആനന്ദവിലാസത്തിൽ ജാനകിയാണ് (59) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. സമീപവാസികളായ നാലുപേർക്കൊപ്പം സ്റ്റേറ്റ് ഫാമിങ് കോർപറേഷ​െൻറ അഞ്ചുമുക്ക് ഭാഗത്ത് റബർ തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു. ശക്തമായ കാറ്റിനെതുടർന്ന് റബർ മരം പകുതിെവച്ച് ഒടിഞ്ഞ് ജാനകിയുടെ ദേഹത്തുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. തലപൊട്ടി ചോരവാർന്ന ജാനകിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഫാമിങ് കോർപറേഷനിൽ ടാപ്പിങ് തൊഴിലാളിയായിരുന്ന ജാനകി കഴിഞ്ഞവർഷമാണ് ജോലിയിൽനിന്ന് വിരമിച്ചത്. മക്കൾ: പ്രസാദ്, പരേതനായ ബൈജു, ആനന്ദവല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.