സൂക്ഷിക്കുക ആനാട് സദാചാര പൊലീസുണ്ട്​

നെടുമങ്ങാട്: ആനാട് ബാങ്ക് ജങ്ഷനിലും പുനവകുന്ന് റോഡിലും സദാചാര പൊലീസി​െൻറ അക്രമം. കഴിഞ്ഞദിവസം ആനാട് ബാങ്ക് ജങ്ഷനിലൂടെ നടന്നുപോവുകയായിരുന്ന ദമ്പതികളെ ഒരുസംഘം സദാചാര പൊലീസ് ചമഞ്ഞ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും അപമാനിക്കുകയും അവരുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയുമുണ്ടായി. പ്രതികരിക്കാൻ ശ്രമിച്ച ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച ക്രിമിനലുകളെ നാട്ടുകാർ വിരട്ടി ഓടിച്ചു. വിഷയം നാട്ടിൽ ചർച്ചയായപ്പോൾ ചില ഉന്നത രാഷ്ട്രീയ നേതാക്കൾ ഇവരുടെ വീട്ടിലെത്തി പൊലീസിൽ പരാതി നൽകുന്നതിൽനിന്ന് ഇവരെ പിന്തിരിപ്പിച്ചു. ഏതാനും നാളുകൾക്കുമുമ്പ് ആനാട് പഞ്ചായത്ത് ഓഫിസ് നടയിൽെവച്ച് ജോലികഴിഞ്ഞ് ബൈെക്കടുത്ത് വീട്ടിലേക്കുപോകാൻ വന്ന യുവാക്കളെ ആളുമാറി കാല് അടിച്ചൊടിച്ച സംഭവവും നേതാക്കന്മാർ ഇടപെട്ട് ഒതുക്കിത്തീർത്തിരുന്നു. ഇതിനുമുമ്പും നിരവധിപേർ സദാചാര ഗുണ്ടായിസത്തിന് ഇരയായിട്ടുണ്ട്. ആനാട് ബാങ്ക് ജങ്ഷൻ, പുനവകുന്ന് പ്രദേശങ്ങളിൽ സദാചാര പൊലീസ് ചമഞ്ഞ് ഒരുസംഘം അക്രമം നടത്തുേമ്പാൾ നെടുമങ്ങാട് പൊലീസ് നോക്കുകുത്തിയായി മാറി നിൽക്കുകയാെണന്നാണ് ആക്ഷേപം. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബന്ധപ്പെട്ട പൊലീസ് അധികാരികൾക്കും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.