പ്രതിഭാ സംഗമം

നെയ്യാറ്റിൻകര: പൊഴിയൂർ ശാന്തിനികേതൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും ഉദിയൻകുളങ്ങര റോട്ടറി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷാർഥികൾക്ക് സ്കിൽ ഡെവലപ്മ​െൻറിനുള്ള ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് േകാഴ്സി​െൻറ ഉദ്ഘാടനം മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ നിർവഹിച്ചു. സന്തോഷ് ട്രോഫി ടീമംഗങ്ങളായ മിഥുൽ വെൽറ്റ്, സീസൺ, രാജേഷ്, അജീഷ്, ലിജോ എന്നിവരെ ഉപഹാരം നൽകി ആർ. രാമചന്ദ്രൻ നായർ ആദരിച്ചു. ചിത്രരചനയിലൂടെ ലോക ഗിന്നസ് ബുക്ക് സ്ഥാനപതിയായ വില്യം പനിപ്പിച്ച എന്ന ചിത്രകലാ അധ്യാപകനെ ഗവ. സ്പെഷൽ സെക്രട്ടറി കെ. സുദർശനൻ ആദരിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സലൂജ അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ വിനോയ് തോമസ്, ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ മെംബർ കെ. ശശിധരൻ, ശാന്തിനികേതൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് രാജൻ വി. പൊഴിയൂർ എന്നിവർ സംസാരിച്ചു. കാപ്ഷൻ പൊഴിയൂർ ശാന്തിനികേതൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും ഉദിയൻകുളങ്ങര റോട്ടറി ക്ലബി‍​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.