തെങ്ങുകയറ്റ യന്ത്രത്തിൽ കുടുങ്ങിയയാളെ രക്ഷിച്ചു

കോവളം: യന്ത്രസഹായത്തോടെ തെങ്ങിൽ കയറി പിടിവിട്ട് യന്ത്രത്തിൽ കുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. കോളിയൂർ കീഴൂർ ചരുവിള പുത്തൻവീട്ടിൽ മോഹനനാണ് ബുധനാഴ്ച രാവിലെ പത്തരയോടെ യന്ത്രത്തിൽ കുടുങ്ങിയത്. കോളിയൂർ സ്വദേശിയായ വിഴിഞ്ഞം ഫയർസ്റ്റേഷനിലെ ഡ്രൈവർ ഗോപകുമാറി​െൻറ വീടിന് മുന്നിലായിരുന്നു സംഭവം. യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി കിടന്ന മോഹനനെ ഏണിയുടെ സഹായത്തോടെ ഗോപകുമാർതന്നെ രക്ഷപ്പെടുത്തി. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തുനിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മോഹനനെ താഴെയിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.