മയിലാടുംപാറ മിനി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ മയിലാടുംപാറയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്ഥാപിച്ച മിനി കുടിവെള്ള പദ്ധതി ബി. സത്യന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. രഘു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍. ശാലിനി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി. സുഗതന്‍, പഞ്ചായത്തംഗം അജിത ഉണ്ണികൃഷ്ണന്‍, നഗരൂര്‍ ലോക്കല്‍ കമ്മറ്റിയംഗം അനോബ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം രേവതി സ്വാഗതവും കണ്‍വീനര്‍ ബാബു നന്ദിയും പറഞ്ഞു. കോട്ടയ്ക്കല്‍ വാര്‍ഡിലെ തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഹനുമാന്‍കോവില്‍ ഭാഗത്തും പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ രണ്ട് മിനി കുടിവെള്ള പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.