കാമ്പസ് ഇൻറര്‍വ്യൂ

കൊല്ലം: ആനന്ദ് ഗ്രൂപ് ഓഫ് കമ്പനീസ് ഓപറേറ്റിങ് എൻജിനീയര്‍ തസ്തികയിലേക്ക് പുനലൂര്‍ പോളിടെക്‌നിക് കോളജില്‍ 19, 20 തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ നടത്തും. മെക്കാനിക്കല്‍, ആട്ടോമൊബൈല്‍, മെക്കട്രോണിക്‌സ് വിഭാഗങ്ങളില്‍ 2017ല്‍ പോളി ഡിപ്ലോമ ജയിച്ചവര്‍ക്കും ഇലക്ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ 2017ല്‍ പോളി ഡിപ്ലോമ ജയിച്ച പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ 9496800315, 9446029568 എന്നീ നമ്പറുകളില്‍ ലഭിക്കും. വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണം കൊല്ലം: വേനല്‍ക്കാലത്തുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. കുടിവെള്ളം ശേഖരിച്ചുെവക്കുന്ന പാത്രങ്ങള്‍ മൂടിെവച്ചില്ലെങ്കില്‍ ഇവ കൊതുകുകളുടെ ഉറവിടമാവുകയും കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൊതുകി​െൻറ ഉറവിടങ്ങളാകാന്‍ സാധ്യതയുള്ള സഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കണം. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം. നേരത്തേ, ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും പിടിപെട്ടാല്‍ രോഗതീവ്രത കൂടാന്‍ സാധ്യതയുണ്ട്. മഴക്കാലപൂര്‍വ ശുചീകരണം ശക്തിപ്പെടുത്തണം. തീര, ട്രൈബല്‍ മേഖലകള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. ജലദൗര്‍ലഭ്യം മൂലം കുടിവെള്ള ടാങ്കര്‍ ലോറികളിലും മറ്റും വിതരണം ചെയ്യുന്ന വെള്ളത്തി​െൻറ ഗുണനിലവാര പരിശോധന നടത്തും. ശുദ്ധമല്ലാത്ത വെള്ളം, ജ്യൂസ്, അംഗീകൃതമല്ലാത്ത ഐസ്‌ക്രീമുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.