ഫ്രിഡ്ജിന് തീപിടിച്ച് വീട് കത്തിനശിച്ചു

കുണ്ടറ: . കിഴക്കേകല്ലട കൊടുവിള പള്ളിക്കെതിർവശം കൈപ്പള്ളി വടക്കതിൽ വിജയ​െൻറ വീടിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു സംഭവം. വിജയൻ വീട്ടിൽ ഇരിക്കുമ്പോഴാണ് ഫ്രിഡ്ജി​െൻറ ഭാഗത്തുനിന്ന് തീ ആളിപ്പടർന്നത്. പരിസരത്തുണ്ടായിരുന്ന തുണിയിലും ടി.വിയിലും തടി ഉപകരണങ്ങളിലേക്കും തീ പടർന്നു. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിഞ്ഞ് കുണ്ടറയിൽ നിന്നെത്തിയ ഫയർഫോഴ്സ് വീട്ടിലുണ്ടായിരുന്ന തീകത്താത്ത സാധനസാമഗ്രികൾ പുറത്തെത്തിക്കുകയും തീ കെടുത്തുകയുമായിരുന്നു. വീട്ടിൽ വിജയനും വിജയ​െൻറ വൃദ്ധമാതാവുമാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. ഷീറ്റും കോൺക്രീറ്റും കൊണ്ട് നിർമിച്ച വീട് ഏതാണ്ട് പൂർണമായി നശിച്ചു. തുണി ഉൾപ്പെടെ മിക്ക വീട്ടുസാധനങ്ങളും അഗ്നിക്കിരയായി. അസി. സ്റ്റേഷൻ ഓഫിസർ രാജേഷ്, ലീഡിങ് ഫയർമാൻ പ്രദീപ്, ഫയർമാന്മാരായ മനേഷ്, പ്രമോദ്, സലിം, സ്റ്റാൻലി, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.