വിവിധ ​കേസുകളിലെ 105 വാറൻറ്​​ പ്രതികൾ അറസ്​റ്റിൽ

കൊല്ലം: സിറ്റി പൊലീസ് കഴിഞ്ഞ ദിവസം വൈകീട്ട് ആറു മുതല്‍ ഒമ്പതുവരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ കേസുകളിലായി 105 വാറൻറ് പ്രതികളെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം െവച്ചതിനും നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിനും കച്ചവടം ചെയ്തതിനും 16 പേരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 30 പേര്‍ക്കെതിരെയും അലക്ഷ്യമായി വാഹനം ഓടിച്ചതിന് 16 പേര്‍ക്കെതിരെയും കേസെടുത്തു. പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും 31 പേര്‍ക്കെതിരെ കേസെടുത്തു. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് 993 പേര്‍ക്ക് പിഴ ചുമത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.