സുഗത​െൻറ കുടുംബത്തിന്​ വർക്​ഷോപ്​: ​ ൈ​വദ്യുതിക്ക്​ എൻ.ഒ.സി ഇന്ന്​ നൽകും

കുന്നിക്കോട്: ആത്മഹത്യ ചെയ്ത സുഗത​െൻറ കുടുംബത്തിന് വര്‍ക്ഷോപ് തുടങ്ങാൻ വൈദ്യുതിക്കായുള്ള എൻ.ഒ.സി ബുധനാഴ്ച നൽകും. വർക്ഷോപ് നടത്താനാകാതെ ഇളമ്പലിൽ ആത്മഹത്യ ചെയ്ത പ്രവാസി സുഗത​െൻറ മക്കളുടെ അപേക്ഷയിൽ വർക്ഷോപ്പിന് വൈദ്യുതിക്കായുള്ള എൻ.ഒ.സി തയാറായത്. പാട്ടകരാർ വ്യവസ്ഥയിലാണ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. 20 അംഗ പഞ്ചായത്ത് സമിതിയിൽ സി.പി.എമ്മിലെ 10 അംഗങ്ങളും ആറു കോൺഗ്രസ് അംഗങ്ങളും അനുകൂലിച്ചപ്പോൾ നാല് സി.പി.ഐ അംഗങ്ങൾ എതിർത്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും അറിയിച്ചു. വർക്ഷോപ് നിർമാണം നടന്നുവന്ന സ്ഥലം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണോ എന്ന് അധികൃതർ പരിശോധിക്കുകയാണ്. 2008ന് മുമ്പ് നികത്തിയ ഭൂമിയായതിനാൽ ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കികിട്ടുന്നതിന് നിയമസാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. ഭൂ ഉടമ ഷാജി കുര്യ​െൻറ പേരിലാണ് കഴിഞ്ഞ പഞ്ചായത്ത് യോഗത്തിൽ സുഗത​െൻറ മക്കൾ അപേക്ഷ നൽകിയത്. അപേക്ഷയിൽ ചൊവ്വാഴ്ച തന്നെ എൻ.ഒ.സി തയാറാക്കിയെങ്കിലും സുഗത​െൻറ മക്കൾ എത്തിയില്ല. പ്രസിഡൻറ് സുഗത​െൻറ മക്കളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥലത്തിെല്ലന്നും ബുധനാഴ്ച എത്താമെന്നും അറിയിച്ചു. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെന്നും ഒരു കാരണവശാലും എൻ.ഒ.സി നൽകരുതെന്ന നിലപാടാണ് സി.പി.ഐക്ക്. വർക്ഷോപ് തുടങ്ങാനായി നിർമിച്ച ഷെഡിനു മുന്നിൽ എ.ഐ.എസ്.എഫ് കൊടികുത്തുകയും ഷെഡ് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കാരണത്താൽ മനോവിഷമത്തിൽ സുഗതൻ ആത്മഹത്യ ചെയ്തതായിട്ടാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.