കേരള സർവകലാശാല യുവജനോത്സവം: മുദ്രാഗീതം പ്രകാശനം ചെയ്തു

കൊല്ലം: 20 മുതൽ 24 വരെ കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തി​െൻറ പ്രചാരണത്തിനായി തയാറാക്കിയ മുദ്രാഗീതത്തി​െൻറ പ്രകാശനം കഥാകൃത്ത് പി.വി. ഷാജികുമാർ നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. അരവിന്ദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. ഹരികൃഷ്ണൻ, യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം, എസ്.എൻ വനിത കോളജ് പ്രിൻസിപ്പൽ ഡോ. ശേഖരൻ, രാജീവ് വർഗീസ്, ജീവ, സൂര്യകാന്ത്, ശ്യാം മോഹൻ, എസ്. അഖിൽ, ബി.എസ്. ആര്യ, എസ്. നിതിൻ, അഞ്ജു കൃഷ്ണ, അമീൻ, ജിതു കെ.മധു, ആര്യ എന്നിവർ സംസാരിച്ചു. കെ. സൻഫീർ രചന നിർവഹിച്ച മുദ്രാഗീതത്തി​െൻറ സംഗീതം നൽകിയത് ജുനൈദ് മുഹമ്മദാണ്. സാംസങ്ങും ജുനൈദ് മുഹമ്മദും ചേർന്നാണ് ഗാനം ആലപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.