മാവേലിക്കരയിൽ മൂന്നംഗ കവർച്ചസംഘം പിടിയിൽ

മാവേലിക്കര: വിവിധ ജില്ലയിൽ കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ. തിരുവനന്തപുരം അരുവിക്കര അഴീക്കോട് പ്ലാംകോണം പുത്തൻവീട് സജീർ (38), പത്തനാപുരം പിറവന്തൂർ വാഴത്തോപ്പ് മുത്തിപ്പാറ കിഴക്കതിൽ ജയകുമാർ (27), കൊട്ടാരക്കര കരിങ്ങന്നൂർ മങ്ങാട്ട് പുത്തൻവീട് മനു (48) എന്നിവെരയാണ് മാവേലിക്കര മണ്ഡപത്തിൽ കടവിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടന്ന 11 മോഷണക്കേസുകൾ തെളിഞ്ഞതായി ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര പറഞ്ഞു. പ്രതികളിൽ സജീറും ജയകുമാറും ബസിൽ കറങ്ങിനടന്ന് അടച്ചിട്ട വീടുകൾ കണ്ടുവെക്കുകയും പിന്നീട് മൂവരും ചേർന്ന് കതകുകൾ തകർത്ത് മോഷണം നടത്തുകയുമാണ് പതിവ്. അടൂർ കടമ്പനാട്ട് വീട്ടിൽനിന്ന് 50,000 രൂപയും ഓമല്ലൂരിലെ ഒരു വീട്ടിൽനിന്ന് അഞ്ച് പവനും വിദേശ കറൻസികളും മോഷ്ടിച്ചത് സംഘമാണ്. മാവേലിക്കര ചുനക്കര മാർക്കറ്റിന് സമീപത്തെ വീട്ടിൽനിന്ന് 50,000 രൂപയും കുണ്ടറ പള്ളിമുക്കിന് സമീപത്തെ വീട്ടിൽനിന്ന് അഞ്ചുപവനും കൊട്ടിയം എസ്.എൻ.ഡി.പി ശാഖായോഗം മന്ദിരത്തിന് സമീപത്തെ വീട്ടിൽനിന്ന് സ്വർണവും പണവും സംഘം മോഷ്ടിച്ചു. മോഷണമുതൽ നെടുമങ്ങാെട്ട വിവിധ ജ്വല്ലറികളിൽ വിൽക്കുകയാണ് പതിവ്. ഇതിൽ 15 പവൻ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ലഭിക്കുന്ന പണം മയക്കുമരുന്നുകൾ വാങ്ങാനും ഉല്ലാസ യാത്ര നടത്താനുമാണ് ഇവർ ഉപയോഗിക്കുന്നത്. അന്വേഷണ സംഘത്തിൽ മാവേലിക്കര സി.ഐ പി. ശ്രീകുമാർ, എസ്‌.ഐ ജിജിൻ ജോസഫ്, എ.എസ്.ഐ ഇല്യാസ്, സി.പി.ഒമാരായ സന്തോഷ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, രാഹുൽരാജ്, ഷാജിമോൻ, ഷാഫി, ഹരികൃഷ്ണൻ എന്നിവരുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.