ശ്രീകോവിൽ ശിലാസ്ഥാപനം

കൊല്ലം: ചവറ തെക്കുംഭാഗം മേജര്‍ പനക്കറ്റോടില്‍ ഭഗവതി ക്ഷേത്ര പുനര്‍നിർമാണത്തി​െൻറ ഭാഗമായ ക്ഷേത്ര ശ്രീകോവിലുകളുടെ ശിലാസ്ഥാപനം 14ന് നടക്കും. രാവിലെ 6.45നും എട്ടിനും മധ്യേ ക്ഷേത്രം തന്ത്രി മുടിപ്പിലാപ്പിള്ളി മഠത്തില്‍ നീലകണ്ഠര് ഭട്ടതിരിപ്പാട് ശിലാസ്ഥാപനം നിർവഹിക്കും. തുടര്‍ന്ന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍, അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ദേവസ്വംകമീഷണര്‍ എന്‍. വാസു എന്നിവര്‍ക്ക് ക്ഷേത്രോപദേശകസമിതിയുടെയും കരക്കാരുടെയും നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കും. പൊതുസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിഡൻറ് ബി. ശ്രീകുമാരന്‍പിള്ള അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.