ബി.എസ്​.എൻ.എൽ ലാൻഡ്​ ലൈൻ ബില്ലുകൾ അടയ്​ക്കാം

തിരുവനന്തപുരം: ബി.എസ്.എൻ.എൽ ലാൻഡ് ലൈനിലെ ഫെബ്രുവരിയിലെ ബില്ലുകൾ 14നകം അടയ്ക്കണമെന്ന് ബി.എസ്.എൻ.എൽ ജില്ല പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. ബിൽ തുക ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സ​െൻറുകളിലോ പോസ്റ്റോഫിസുകളിലോ ജനസേവനകേന്ദ്രങ്ങളിലോ അടയ്ക്കാം. ഓൺലൈൻ പോർട്ടൽ വഴിയും മൈ ബി.എസ്.എൻ.എൽ ആപ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും തുക അടയ്ക്കാം. മണ്ണ്, ജൈവവളം പരിശോധനയിൽ പരിശീലനം തിരുവനന്തപുരം: റബർ ബോർഡ് മണ്ണ്, ജൈവവളം എന്നിവയുടെ പരിശോധനയിൽ പ്രത്യേകം പരിശീലന പരിപാടികൾ സംഘടിപ്പിക്കും. മണ്ണിലെ എൻ.പി.കെ, ജൈവാംശം, പി.എച്ച് എന്നിവയുടെ പരിശോധന ഉൾകൊള്ളിച്ചുള്ള മണ്ണ് പരിശോധനയിലുള്ള പരിശീലനം 19 മുതൽ 20 വരെയും പോഷകമൂലകങ്ങളുടെ പരിശോധന ഉൾക്കൊള്ളിച്ചുള്ള പരിശീലനം 21 മുതൽ 22 വരെയും റബർ െട്രയിനിങ് സ​െൻററിൽ നടക്കും. പരിശീലന ഫീസ് ഓരോ പരിപാടിക്കും 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവർഗത്തിൽപെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിൽ 50 ശതമാനം ഇളവുലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതി​െൻറ രേഖയും അപേക്ഷക​െൻറ ഫോൺ നമ്പറും സഹിതം ഇ--മെയിലായോ training@rubberboard.org.in റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലന ഫീസ് ഡയറക്ടർ (െട്രയിനിങ്), റബർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം -686009 വിലാസത്തിൽ മണിയോർഡർ/ഡിമാൻഡ് ഡ്രാഫ്റ്റ്/അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -ഐ.എഫ്.എസ് കോഡ്- CBIN0284156 അക്കൗണ്ട് നമ്പർ 1450300184) ആയി അടയ്ക്കാം. ഫോൺ 0481- 2353127, 9447860941.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.