എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു

കൊല്ലം: ഇളമ്പലില്‍ പ്രവാസിയായ സുഗത​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുന്നിക്കോട് പൊലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികളായ എ.ഐ.വൈ.എഫ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി. ജയചന്ദ്രന്‍ ഉത്തരവായി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഗിരീഷ്, വില്ലേജ് ഭാരവാഹികളായ ഇമേഷ്, സതീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രവാസിയായ സുഗതന്‍ വര്‍ക്ക്‌ഷോപ് സ്ഥാപിക്കുന്നതിനായി ഷെഡ് നിർമിച്ച സ്ഥലത്ത് എ.ഐ.വൈ.എഫി​െൻറയും സി.പി.െഎയുടെയും പതാക നാട്ടി പണി തടസ്സപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നാരോപിച്ചാണ് കേസെടുത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ ജയിലിലടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.