വൈദ്യുതി നിയമഭേദഗതിക്കെതിരെ രാജ്​ഭവൻ മാർച്ച്​

തിരുവനന്തപുരം: വിതരണ മേഖല സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ നാഷനൽ കോഒാഡിനേഷൻ കമ്മിറ്റി ഒാഫ് ഇലക്ട്രിസിറ്റി എംേപ്ലായീസ് ആൻഡ് എൻജിനീയേഴ്സ് 14ന് രാജ്ഭവൻ മാർച്ച് നടത്തും. ദേശീയ പ്രസിഡൻറ് കെ.ഒ. ഹബീബ് ഉദ്ഘാടനം ചെയ്യും. നേരത്തേ പാർലമ​െൻറിൽ ബിൽ അവതരിപ്പിച്ചെങ്കിലും പ്രക്ഷോഭത്തെ തുടർന്ന് ചർച്ചക്കെടുത്തിരുന്നില്ല. സമവായം ഉണ്ടാക്കി മാത്രമേ ബിൽ പാസാക്കൂവെന്ന് ഉറപ്പുനൽകിയെങ്കിലും ഇപ്പോൾ പാസാക്കി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 10 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ എം.പി. ഗോപകുമാർ, കെ. ജയപ്രകാശ്, ബാലകൃഷ്ണപിള്ള, പി.വി. ലതീഷ്, വി.കെ. സദാനന്ദൻ, ജി. ഷാജ്കുമാർ, എം. ഷാജഹാൻ, ആർ. ചന്ദ്രചൂഡൻ നായർ, എം.ജി. അനന്തകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.