സ്ത്രീകൾ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നു -മുഖ്യമന്ത്രി വനിതാരത്ന പുരസ്കാരങ്ങൾ സമ്മാനിച്ചു തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന അസമത്വങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണെന്നും അവര്‍ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ എന്ന നിലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുചൂഷണത്തിന് പുറമേ സ്ത്രീകളാണ് എന്നതുകൊണ്ടുമാത്രം വിവേചനങ്ങളും ചൂഷണങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ലോകത്തെ തൊഴിലെടുക്കുന്നവരില്‍ മൂന്നില്‍ ഒരുഭാഗം സ്ത്രീകളാണ്. ആകെ വിനിയോഗിക്കുന്ന അധ്വാനത്തിെൻറ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളുടേതാണ്. എന്നാല്‍, ആകെ വിതരണം ചെയ്യുന്ന കൂലിയുടെ പത്തിലൊന്നുമാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ചൂഷണത്തിെൻറയും വിവേചനത്തിെൻറയും ആഴം ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സധൈര്യം മുന്നോട്ട്' പേരിൽ വനിത ശിശുവികസന വകുപ്പിെൻറ േനതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീജീവിതം മെച്ചപ്പെടാതെ മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്നത് ലളിതമായ യാഥാർഥ്യമാണ്. എന്നാല്‍, മുതലാളിത്തത്തിെൻറ അത്യാര്‍ത്തി എല്ലാ മേഖലയിലുമെന്നപോലെ സ്ത്രീ ജീവിതത്തിനുമേലും കടുത്ത ആഘാതങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്താകട്ടെ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡല്‍ഹി തുടര്‍ച്ചയായ ബലാത്സംഗ വാര്‍ത്തകളുടെ മുഖ്യകേന്ദ്രമായി മാറിയിട്ട് കുറച്ചുകാലമായി. എന്നാല്‍, സ്ത്രീസുരക്ഷ ഉറപ്പാക്കാനായി നിലവിലുണ്ടായിരുന്ന പദ്ധതികളില്‍നിന്നുതന്നെ പിന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാറെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകൾക്കുള്ള 2017ലെ വനിതാരത്ന പുരസ്കാരവും മുഖ്യമന്ത്രി വിതരണം ചെയ്തു. മേരി എസ്തപ്പാൻ (സാമൂഹികസേവനം), ലളിത സദാശിവൻ (വിദ്യാഭ്യാസം), കെ.പി. സുധീര (സാഹിത്യം), ജഗതമ്മ ടീച്ചർ (ഭരണരംഗം), ഡോ. എം. മിനി (ശാസ്ത്രം), മാലതി ജി.മേനോൻ (കല), കെ. ശർമിള (ആരോഗ്യം), എ. കൃഷ്ണകുമാരി (മാധ്യമ പ്രവർത്തനം), ബെറ്റി ജോസഫ് (കായികം), രജിത മധു (അഭിനയം), ടി. രാധാമണി (വനിതാ ശാക്തീകരണം) എന്നിവരാണ് പുരസ്കാരം നേടിയത്. മികച്ച അങ്കണവാടി വർക്കർ, ഹെൽപ്പർ, സൂപ്പർ വൈസർ, സി.ഡി.പി.ഒ, പ്രോഗ്രാം ഒാഫിസർ എന്നിവർക്കും മികച്ച അങ്കണവാടിക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകർ, വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, വനിത ശിശുവികസന ഡയറക്ടർ ഷീബ ജോർജ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.