ജോലിസമയത്തിൽ ഇളവ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ജോലിസമയത്തിൽ ഇളവ് അനുവദിച്ച് ലേബർ കമീഷണർ ഉത്തരവായി. 2018 വർഷത്തേക്ക് ചുവടെ പരാമർശിക്കുന്ന കാലയളവുകളിലാണ് ഇത് ബാധകമാവുക: ഈസ്റ്റർ-25.03.2018 മുതൽ 1.4.2018 വരെ (എട്ട്ദിവസം), വിഷു 8.4.2018 മുതൽ 15-.4.-2018 വരെ (എട്ട് ദിവസം), സ്കൂൾ തുറക്കൽ (20.05.2018 മുതൽ 3.06.2018 വരെ (15 ദിവസം), റമദാൻ- 10.06.2018 മുതൽ 17.06.2018 വരെ (എട്ട് ദിവസം), ഓണവും ബക്രീദും-14.8.2018 മുതൽ 2.9.2018 വരെ (20 ദിവസം), ദീപാവലി-4.11.2018 മുതൽ 11.11.2018 വരെ (എട്ട് ദിവസം), ക്രിസ്മസ്- 16.12.2018 മുതൽ 31.12.2018 വരെ (16 ദിവസം). ഓവർടൈം ജോലി ചെയ്യുന്നവർക്ക് നിയമാനുസൃതമുള്ള ഓവർടൈം അലവൻസിന് അർഹതയുണ്ടായിരിക്കും. മിനിമം വേതനം: തെളിവെടുപ്പ് നടന്നു തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലീനിങ്, സ്വീപ്പിങ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച് മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുത്തു. തൊഴിൽഭവനിൽ നടന്ന തെളിവെടുപ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള തൊഴിലാളി യൂനിയൻ, തൊഴിലുടമ പ്രതിനിധികൾ പങ്കെടുത്തു. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, ജില്ല ലേബർ ഓഫിസർ (ആസ്ഥാനം), മിനിമം വേതനം ഉപദേശകസമിതി സെക്രട്ടറി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.