തിരുവനന്തപുരം: ആദിവാസി ഊരുകളില്‍ റേഷന്‍ ധാന്യങ്ങള്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭെയ അറിയിച്ചു. അരിക്കു പുറമേ, റാഗി, ചോളം തുടങ്ങിയ ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്യുന്നതിെൻറ സാധ്യത പരിശോധിക്കും. ആദിവാസികൾക്ക് റേഷൻ ധാന്യങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ കടകള്‍ നവീകരിച്ച് ഒരേ നിറത്തിലാക്കുന്നതും സർക്കാർ പരിഗണനയിലാണ്. റേഷൻ കാർഡുകൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കും. എം.എൽ.എമാരുടെ ശിപാർശ കത്ത് സഹിതം അപേക്ഷിച്ചിട്ടും റേഷൻ കാർഡ് അനുവദിക്കുന്നത് വൈകുന്ന അവസ്ഥ ഒഴിവാക്കും. മുൻഗണന ലിസ്റ്റിൽ അനർഹമായി കടന്നുകൂടിയവരെ ഒഴിവാക്കുന്നതിന് നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.